അടുത്തിടെ കണ്ട അതിമനോഹരമായ കാഴ്ച്ച! മകന്റ നെഞ്ചിലേക്ക് ചായുന്ന ഒരച്ഛൻ; എം ഡി വാസുദേവൻ നായർക്കൊപ്പം മമ്മൂട്ടിയുടെ ചിത്രം വൈറൽ 

എംടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജിയായ മനോരഥങ്ങളുടെ വേദിയിൽ വെച്ച് മമ്മൂട്ടിയെ എംടി വാസുദേവൻ നായർ‌ ആലിം​ഗനം ചെയ്തു. ഈ ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്, എംടിയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനാണ്  മമ്മൂട്ടി .
മമ്മൂട്ടിയെ ഒരു നടന്‍ എന്നതില്‍ നിന്നും മഹാനടനിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഗുരുവാണു എം ടി വാസുദേവൻ നായർ, ഇരുവരും തമ്മിലുള്ള ദൃശ്യങ്ങൾ അത്രമേൽ ഹൃദയസ്പർശിയായ ഗുരുശിഷ്യ ബന്ധത്തിന്റെ ഊഷ്മളമായ രംഗമായിരുന്നു

മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിന് ഒപ്പം തന്നെ എം.ടിയുടെ പിറന്നാൾ ആഘോഷവും നടന്നിരുന്നു.  പ്രിയ ശിഷ്യനും, സുഹൃത്തുക്കൾക്കും മറ്റ് സിനിമാപ്രവർത്തകർക്കും ഒപ്പം നിന്ന് എം.ടി പിറന്നാൾ കേക്ക് മുറിച്ചു. അതിൽ ഒരു കഷ്‌ണം കേക്ക്  എടുത്ത് പ്രിയ ​ഗുരുവിന് നുണയാൻ നൽകി മമ്മൂട്ടി. അത് സ്വീകരിച്ചശേഷം ഉടൻ‌ തന്നെ മമ്മൂട്ടിയുടെ കൈകൾ മുറുകെ പിടിച്ച് അദ്ദേഹത്തിന്റെ മാറിലേക്ക് എം.ടി ചാഞ്ഞ് ആലിം​ഗനം ചെയ്യുകയായിരുന്നു. ചുറ്റും കൂടി നിന്നവരോ ഒരുപക്ഷെ  മമ്മൂട്ടി പോലും അത്തരമൊരു ആലിം​ഗനം അദ്ദേഹത്തിൽ  നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല,

എല്ലാവരും ഗുരുവിന്റെയും ശിഷ്യന്റെയും സ്നേഹത്തിന് എത്രത്തോളം ആഴമുണ്ടെന്ന്അന്നായിരിക്കും മനസിലാക്കിയത്,  അടുത്തിടെ കണ്ടതിൽ ഏറ്റവും മനോഹരമായ കാഴ്ച എന്നാണ്സോഷ്യൽ മീഡിയിൽ ഈ വീഡിയോക്ക് താഴെ എത്തുന്ന കമെന്റുകൾ, ഒരച്ഛന്‍ മകന്റെ നെഞ്ചിലേക്ക് തല ചേര്‍ക്കുന്നതുപോലെയാണ് മമ്മൂട്ടിയെ എംടി വാസുദേവൻ നായർ‌ ആലിം​ഗനം ചെയ്യുന്നത് കണ്ടപ്പോൾ തോന്നിയതെന്നാണ് പ്രിയദർശൻ പറഞ്ഞത്, ഇതെല്ലാം അടുത്ത് നിന്ന് കാണാനും അനുഭവിക്കാനും ഭാ​ഗ്യം ലഭിച്ചവരിൽ ഒരാൾ സംവിധായകൻ പ്രിയദർശനായിരുന്നു,