ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നമതാണ്! മമ്മൂക്ക അങ്ങനെ ഫുൾ കഥ കേട്ടല്ല ഒരു  സിനിമ ചെയ്യുന്നത് എന്നിട്ടും ഹിറ്റ് അല്ലെ; സംവിധായകൻ സേതു 

സംവിധായകൻ സച്ചിക്കൊപ്പം തിരകഥ എഴുതി സിനിമയിൽ എത്തിയ സംവിധായകനും, തിരക്കഥകൃത്തുമാണ് സേതു, സച്ചിയും, സേതുവും കോടതിയിലെ അഭിഭാഷകർ ആയിരുന്നു, കുട്ടനാടൻ ബ്ലോഗ് എന്ന സിനിമ ചെയ്യ്തുകൊണ്ടാണ് സേതു സംവിധാന രംഗത്തിലേക്ക് എത്തിയത്, ഇപ്പോൾ മലയാള സിനിമയിലെ താരങ്ങളെ കുറിച്ചും തിരക്കഥകൃത്ത് നേരിടുന്ന പ്രശനങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് സേതു, ചോക്ലേറ്റിന്റെ കഥ പറയാൻ ഞാനും സച്ചിയും പൃഥ്വിരാജിന്റെ അടുത്ത് കഥ പറഞ്ഞു.

പിന്നീട് സിബിസാറിന്റെ അടുത്തും ലാൽജോസിന്റെ അടുത്തതും കഥ പറഞ്ഞു, ഒന്നും വർക്ക്ഔട് വന്നപ്പോൾ ‘റോബിൻ ഹുഡി’ന്റെ ഒരു എലമെന്റ് കിട്ടി, അത് ഫുൾ സ്ക്രിപ്റ്റാക്കി കഴിഞ്ഞപ്പോൾ ഞങ്ങൾ തീരുമാനിച്ചു ഇനി ഒരു സംവിധായകന്റെ അടുത്ത് പോയിയും കഥ പറയേണ്ടെന്ന്, അത് പക്ഷെ ഒരു മെച്വർഡ് ആയ ചിന്ത ആയിരുന്നില്ല, പിന്നീട് ഞങ്ങൾ സ്വന്തമായി സംവിധാനം ചെയ്യാൻ തീരുമാനിച്ചു, രാജുവിനോട് റോബിൻഹുഡിന്റെ കഥ പറഞ്ഞു,  ആദ്യം തിരക്കായതുകൊണ്ട് ത്രെഡ് മാത്രം രാജു കേട്ടു.


ശേഷം അത് ഇഷ്ടപ്പെട്ടതിനാൽ കഥ മുഴുവൻ കേട്ടു. ശേഷം ഇത് നിങ്ങൾ സംവിധാനം ചെയ്യേണ്ട മറ്റ് ആരെയെങ്കിലും വെച്ച് സംവിധാനം ചെയ്യാമെന്ന് രാജു ഞങ്ങളോട് പറഞ്ഞു.ശരിക്കും സിനിമ മേഖലയിൽ നേരിടുന്ന ഒരു പ്രശ്നമാണ് കഥ നടന്മാരോട് പറയാൻ പോകുന്നത്, മുൻപൊക്കെ നടന്മാരുടെ അടുത്ത കഥ പറയാൻ പോകാമായിരുന്നു, എന്നാൽ ഇന്ന് കഴിയില്ല, എന്നാൽ മുമ്പ് മമ്മൂക്കയൊന്നും ഫുൾ സ്ക്രിപ്റ്റ് കേട്ടിട്ടില്ല സിനിമ ചെയ്തിരുന്നത്. എന്നിട്ടും അവർ ചെയ്യുന്നതിൽ പത്തിൽ ഏഴും ഹിറ്റല്ലേ.സേതു ചോദിക്കുന്നു.