ആറാട്ടണ്ണനെ പോലീസ് പൊക്കി ; നടപടി ബാലയുടെ പരാതിയിൽ 

‘ആറാട്ട്’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തിയേറ്റർ റിവ്യൂ നല്‍കി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വ്യക്തിയാണ് ആറാട്ട് അണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വർക്കി, ഇപ്പോൾ സന്തോഷ് വർക്കിയെ പോലീസ് വിളിച്ചു താക്കീത്  നൽകി വിട്ടിരിക്കുകയാണ്  ഈയടുത്ത നടി ഐശ്വര്യ ലക്ഷ്മിയെ ലിപ്  ലോക്ക്  ചെയ്യണമെന്ന് സന്തോഷ് വർക്കി പറഞ്ഞരുന്നു. ഇതിനെതിരെയാണ്  നടൻ ബാല സന്തോഷിനെതിരെ  പോലീസിൽ പരാതി നൽകിയത്. സിനിമ റിവ്യൂവിങ്ങിൽ  തുടങ്ങിയ ഇദ്ദേഹം അഭിനേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അശ്ലീല പ്രയോഗങ്ങളും നടത്തി വരുന്നുണ്ടായിരുന്നു

സന്തോഷ് വർക്കിക്കെതിരെ നടന്‍ ബാല പലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ്  പരാതി നല്‍കിയത്, നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ചാണ് ബാലയുടെ പരാതി.  പൊലീസിന് പുറമെ താരസംഘടനയായ അമ്മയിലും  ബാല പരാതി നല്‍കിയിട്ടുണ്ട്. ബാലയുടെ പരാതിയില്‍ ആറാട്ട് അണ്ണനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

ഏതാനും സമയത്ത് ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം പൊലീസ് താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു, ബാല നല്‍കിയ പരാതി അമ്മയുടെ  ജനറല്‍ സെക്രട്ടറി സിദ്ധീഖും വലിയ പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്തത്. നിരൂപണത്തിന്റെ മറവില്‍ സിനിമാ പ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് അമ്മയുടെ  തീരുമാനം.  സന്തോഷ് വർക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്ത് മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതി ഒപ്പിട്ട് വാങ്ങിയത്.  ആവർത്തിക്കുകയാണെങ്കില്‍ കേസെടുക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.