ഷൂട്ടിനിടെ സീരിയൽ നടിമാർ തമ്മിലടി ; രഞ്ജിനിയും, സജിത ബേട്ടിയും ചികിത്സയിൽ

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ സീരിയലിന്റെ ചിത്രീകരണത്തിനിടെയാണ് നടിമാർ തമ്മിൽ തര്ക്കവും ഒടുവിൽ കയ്യാങ്കളിയിലുമെത്തിയത് . സീരിയലിലെ  പ്രമുഖ നടിമാര്‍ തമ്മില്‍ ആയിരുന്നു  തര്‍ക്കം. നടിമാരായ രഞ്ജിനിയും സജിത ബേട്ടിയുമാണ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് സീരിയലിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചെന്നും റിപോർട്ടുകൾ,തങ്ങളിൽ ആരാണ് സീനിയർ എന്നതിനെ ചൊല്ലിയാണ് രഞ്ജിനിയും സജി തയും  തമ്മില്‍ പോര് തുടങ്ങിയത്. ഒടുവില്‍ അത് കൈയാങ്കളിയിലേക്കും എത്തി. അതായത്  ആരാണ് അഭിനയത്തിൽ വലുത് എന്ന തുടങ്ങിയ ചെറിയൊരു തർക്കമാണ് വലിയ അടിയിലേക്കെത്തിയത്. ഒപ്പമുണ്ടായിരുന്നവർ പിടിച്ചു മാറ്റാൻ നോക്കിയിരുന്നുവെങ്കിലും കാര്യങ്ങൾ കൈവിട്ടു പോകുകയാണ്

അപ്രതീക്ഷതമായി ഉണ്ടായ ഈ സംഭവത്തിന്റെ ഞെട്ടലിലാണ് സഹതാരങ്ങളും അണിയറ പ്രവർത്തകരും ,  തിരുവനന്തപുരം വെള്ളായണിയില്‍ ആണ് ചിത്രീകരണം നടന്നിരുന്നത്. ഭാവചിത്ര ജയകുമാറാണ് ഈ സീരിയലിന്റെ നിര്‍മാതാവ്. ചിത്രീകരണം നിര്‍ത്തിവച്ചതോടെ നിര്‍മാതാവിന് വലിയ നഷ്ടം ഉണ്ടായിരിക്കുകയാണ്. അണിയറ പ്രവര്‍ത്തകരുടെയും സഹതാരങ്ങളുടെയും മുന്നില്‍ വെച്ചാണ് ഇരു താരങ്ങളും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.

കൈയാങ്കളിയില്‍ ഇരുവര്‍ക്കും നേരിയ പരുക്കുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.നേരത്തെ കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സെലിബ്രിറ്റി കിച്ചൻ മാജിക്  എന്ന പരിപാടിയിൽ  താരമായ അനിതയും സജിത ബേട്ടിയും തമ്മിൽ അടിയുണ്ടായിരുന്നു, സീരിയൽ താരങ്ങൾ മത്സരാര്ഥികളായെത്തുന്ന പരിപാടിയാണ് ഇത്. ഈ പരിപാടിയിൽ സഹ മത്സരാത്ഥികളൊക്കെയുമായി  സജിത ബെറ്റി നിരന്തരം പ്രശ്ങ്ങൾ ഉണ്ടാക്കുമായിരുന്നു. പരിപാടിക്കിടെ പൊട്ടിത്തെറിച്ചുകൊണ്ട് താരങ്ങൾ  ഇറങ്ങിപ്പോകുകായും ചെയ്തിരുന്നു. അനിതയും സജിത ബേട്ടിയുമായിരുന്നു അന്ന് വഴക്കിട്ടത്. ക്യാമറയ്ക്ക് മുന്നില്‍ മോശമായി സംസാരിച്ച് വഴക്കടിക്കുകയായിരുന്നു ഇരുവരും