താനും ലിസിയും ചേർന്നാണ് അന്ന് മുകേഷിനെ പറ്റിക്കാൻ തീരുമാനിച്ചത്, മേനക

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായിരുന്നു മേനക . അക്കാലത്തെ സൂപ്പര്‍താരമായിരുന്ന ശങ്കറിനൊപ്പം അഭിനയിച്ച സിനിമകള്‍ ഒക്കെ വലിയ വിജയമായതോടെ മേനകയ്ക്കും വലിയ താര പരിവേഷം ലഭിച്ചു. ശങ്കർ മേനക ജജോദിക്കും വലിയ ഫാൻ ബസ് ഉണ്ടായിരുന്നു . സൂപ്പര്‍ നായികയായി ഇരിക്കുന്ന കാലത്താണ് മേനകയും നിര്‍മ്മാതാവ് സുരേഷ് കുമാറും തമ്മിൽ വിവാഹിതയരാവുന്നത്. സുരേഷുമായുള്ള പ്രണയ വിവാഹത്തിന് ശേഷമാണ് മേനക അഭിനയ ജീവിതത്തില്‍ നിന്നും പിന്മാറുന്നത്. രണ്ട് പെണ്‍കുട്ടികളുടെ അമ്മ കൂടിയായതിനു ശേഷം സിനിമയില്‍ നിന്നും പൂര്‍ണ്ണമായി വിട്ടു നിന്നു താരം . ഇടയ്ക്ക് തിരിച്ചുവന്നെങ്കിലും ഇപ്പോള്‍ അത്ര സജീവമല്ല. എന്നാല്‍ അഭിനയിച്ചിരുന്ന കാലത്ത് അത്യാവശ്യം കുരുത്തക്കേടുകളൊക്കെ ഒപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. അന്തരിച്ച നടന്‍ രതീഷിനെ യക്ഷിയുടെ വേഷത്തിലെത്തി പറ്റിച്ചതിനെ പറ്റിയും അതുപോലെ നടനും എംപിയുമായ മുകേഷിനെയും പറ്റിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടി. അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി പങ്കെടുക്കുകയായിരുന്നു മേനക. ഒരിക്കല്‍ ആരാധികയാണെന്ന് പറഞ്ഞ് മുകേഷിനെ വിളിച്ച് പറ്റിച്ചിട്ടുണ്ടെന്നും എന്നാല്‍ അവസാനം പറഞ്ഞൊരു വാക്കിലൂടെ അദ്ദേഹം ആളെ കണ്ടെത്തിയെന്നും നടി പറയുന്നു .

അന്ന് ലിസിയും തന്റെ കൂടെയുണ്ട്. മുകേഷേനെ പറ്റിച്ചാലോ എന്ന് പറഞ്ഞപ്പോള്‍ ലിസി പറഞ്ഞു ലിസിയുടെ ശബ്ദം പെട്ടെന്ന് അദ്ദേഹം തിരിച്ചറിയും. അതുകൊണ്ട് തന്നോട് വിളിക്കാന്‍. അങ്ങനെ താൻ അദ്ദേഹത്തെ വിളിച്ചു. നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. ഒന്നു കാണാന്‍ വരട്ടെ. ബസ്സില്‍ ആയിരിക്കും വരിക. അതല്ലെങ്കില്‍ നിങ്ങളെന്നെ വന്നു കാണണം. എനിക്ക് ഇഷ്ടമാണ്. ചുവപ്പ് പച്ചയോ അങ്ങനെ ഏതോ നിറമുള്ള ചുരിദാറാണ് ധരിക്കുക, എന്നെ കണ്ടെത്തണം എന്നുമൊക്കെ മുകേഷിനോട് പറഞ്ഞു. താൻ ഇങ്ങനെ പറയുന്നത് കേട്ടതോടെ അദ്ദേഹം വരാമെന്ന് പറഞ്ഞു. കാരണം തേന്‍ ഒഴുകുന്നതു പോലെയാണ് താൻ സംസാരിച്ചത്. അദ്ദേഹത്തിന് ഒരിക്കലും ഇത് താനാണെന്ന് പിടികിട്ടിയതേയില്ല. പക്ഷേ അവസാനം പറഞ്ഞ വാക്ക് അബദ്ധമായി പോയി എന്നും മേനക പറയുന്നു. ഫോണ് വെക്കാന്‍ നേരത്ത് നിങ്ങളെ ‘മറുപടിയും’ വിളിക്കാം എന്നാണ് മേനക പറഞ്ഞത്. തമിഴില്‍ വീണ്ടും വിളിക്കാം എന്ന് പറയുന്നതാണ് അങ്ങനെ. ആ വാക്ക് പറഞ്ഞതോടെ മുകേഷിന് എന്തോ പിടികിട്ടി. ഇത് വിളിക്കുന്നത് മേനകയാണോ എന്ന് തിരികെ ചോദിച്ചു. പിന്നീട് പലയിടത്തും മുകേശ് ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ട് എന്നും മേനക പറയുന്നു. താൻനെന്തോ കിട്ടുമെന്ന് കരുതി വല്ലാതെ പ്രതീക്ഷിച്ചു പോയി. എന്നിട്ട് നിരാശപ്പെടുത്തി കളഞ്ഞല്ലോ എന്നായിരുന്നു മുകേഷിന്റെ അന്നത്തെ മറുപടി. ഇതുപോലെ കല്‍പ്പന, കലാരഞ്ജിനി ഇവരുടെ കൂടെ താനും കൂടി ചേര്‍ന്ന് ഒരു മേക്കപ്പ്മാനെയും പറ്റിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും ഉണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

അതുപോലെ രതീഷിനെ യക്ഷിയുടെ വേഷത്തില്‍ വന്ന് പേടിപ്പിച്ചതിനെ പറ്റിയും മേനക പറയുന്നുണ്ട്. ഒരാള്‍ യക്ഷിയുടെ വേഷം കെട്ടുമ്പോള്‍ മറ്റൊരാള്‍ ചിരിക്കണം. മറ്റൊരാള്‍ ചിലങ്കയും കെട്ടി നടക്കണം. താനും ലിസിയും പ്രിയദര്ശനും സുരേഷ്കുമാറും ആയിരുന്നു ഉണ്ടായിരുന്നതെന്നും മേനക വ്യക്തമാക്കി. പിന്നീട് താൻ യക്ഷിയുടെ വേഷം കെട്ടി പോയി രതീഷേട്ന്റ വാതിലില്‍ തട്ടും. ആ സമയത്ത് ചിലങ്ക കെട്ടി ലിസി ഓടും. അതിനൊപ്പം താൻ ചിരിക്കും. അങ്ങനെ മാറി മാറി ചെയ്യാന്‍ തുടങ്ങി. ഇത് കേട്ടിട്ട് പെട്ടെന്ന് രതീഷ് വാതില്‍ തുറന്നു. തന്നെ കണ്ടതോടെ രതീഷ് പേടിച്ച് ഒരൊറ്റ വീഴ്ചയായിരുന്നുവന്നും പിന്നീട് സുരേഷും പ്രിയനുമൊക്കെ വന്ന് അദ്ദേഹത്തെ എടുക്കുകയും വെള്ളമൊക്കെ കൊടുത്ത് ഓക്കെയാക്കുകയും ചെയ്തു. രതീഷിനെ പോലെ മണിയന്‍പിള്ള രാജുവിനേയും പേടിപ്പിച്ചിരുന്നു. അദ്ദേഹത്തിനും യക്ഷിയെ പേടിയാണെന്നാണ് മേനക പറയുന്നത്.