
ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിലെ ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘ദൃശ്യം’, മലയാള സിനിമ എക്കാലവും കണ്ട മികച്ച ത്രില്ലർ ചിത്രമായിരുന്നു ദൃശ്യം, ഇപ്പോൾ സംവിധായകൻ ജീത്തു ജോസഫ് താനിപ്പോൾ ഏതു സിനിമ ചെയ്യ്താലും ആളുകൾ അതിന് ദൃശ്യവുമായി കമ്പയർ ചെയ്യുന്നു എന്നാണ് പറയുന്നത്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. ഇപ്പോൾ സിനിമയുടെ രണ്ടാം ഭാഗം ദൃശ്യവുമായി കമ്പയർ ചെയ്യുമ്പോൾ അത് മനസിലാക്കാവുന്ന കാര്യമാണ്

എന്നാൽ ബാക്കി താൻ ചെയ്യുന്ന സിനിമകൾ എല്ലാം ആളുകൾ ദൃശ്യവുമായാണ് കമ്പയർ ചെയ്യുന്നത്. ഇതിന്റെ കാരണമെന്തെന്ന് മനസിലാകുന്നില്ല, താൻ ചെയ്യുന്ന പുതിയ ചിത്രമാണ് ലെവൽ ക്രോസ്. ഇപ്പോൾ ഈ ചിത്രവുമായി ദൃശ്യത്തെ ആളുകൾ കമ്പയർ ചെയ്‌യും എന്നാൽ അത് പാടില്ല, ഈ ചിത്രത്തിൽ ദൃശ്യം ലെവൽ ട്വിസ്റ്റുകൾ ഒന്നും തന്നെ ഇല്ല ജീത്തു പറയുന്നു
ഞാൻ ഇപ്പോൾ ഏതു സിനിമ ചെയ്യ്താലും ആളുകൾ ദൃശ്യവുമായാണ് കമ്പയർ ചെയ്യുന്നത്, എന്നാൽ ദൃശ്യം പോലൊരു ത്രില്ലർ സിനിമ ആകണമെന്നില്ല പിന്നീട് താൻ എടുക്കുന്ന ചിത്രങ്ങൾ. ഇപ്പോൾ ദൃശ്യവും, ദൃശ്യം 2 വും തമ്മിൽ കമ്പയർ ചെയ്യ്താൽ അത് ശരിയാണെന്നു ചിന്തിക്കാം, എന്നാൽ മറ്റു ചിത്രങ്ങൾ അതുമായി കമ്പയർ ചെയ്യ്തിരിക്കുക ജീത്തു ജോസഫ് പറയുന്നു












