‘ചെറിയ കാലത്തേക്ക് മാത്രമേ ജീവിതം ഉള്ളൂ, എനിക്ക് ഇഷ്‍ടമുള്ള വസ്‍ത്രങ്ങൾ ഞാൻ ധരിക്കും’; തുറന്ന് പറഞ്ഞ് വാമിക ​ഗബ്ബി

ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ നടിമാർക്ക് നേരെ സോഷ്യൽ മീഡിയ ആക്രമണം പലപ്പോഴും ഉണ്ടാകാറുണ്ട്. പുറത്ത് എവിടെ പോയാലും ക്യാമറക്കണ്ണുകൾ നീളുന്നതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനെ കറിച്ച് നടിമാർ തുറന്ന് പറഞ്ഞിട്ടുമുണ്ട്. വിമാനത്താവളത്തിൽ നിന്നുള്ള നടിമാരുടെ ഫോട്ടോകൾ എടുക്കാൻ പാപ്പരാസികൾ ശ്രമിക്കാറുണ്ട്.

ഇപ്പോൾ എയർപോർട്ട് ലുക്ക് സമ്മർദം താൻ എടുക്കാറില്ലെന്നാണ് ​ഗോദ എന്ന ചിത്രത്തിലൂടെ മലയാളത്തിനും പ്രിയങ്കരിയായ വാമിക ​ഗബ്ബി പറയുന്നത്. ഞാൻ എനിക്കായി വസ്‍ത്രം ധരിക്കുന്നു. ചെറിയ കാലത്തേക്ക് മാത്രമേ ജീവിതം ഉള്ളൂ. എനിക്ക് ഇഷ്‍ടമുള്ള വസ്‍ത്രങ്ങൾ ഞാൻ ദിവസവും ധരിക്കും. അതിൽ എനിക്ക് സമ്മർദ്ദമില്ല. അതിന് ആരും ശ്രമിക്കരുത് എന്നാണ് തന്റെ അഭിപ്രായമെന്നും താരം പറഞ്ഞു.

ബോളിവുഡിലൂടെയാണ് നടിയായി വാമിക അരങ്ങേറുന്നത്. ജബ് വി മെറ്റെന്ന ആദ്യ ചിത്രത്തിൽ ചെറിയ വേഷത്തിലാണ് എത്തിയെങ്കിലും പിന്നീട് തെന്നിന്ത്യൻ സിനിമകളിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു. ടൊവിനോ തോമസ് നായകനായി എത്തി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ​ഗോദയിൽ വളരെ മികച്ച വേഷമായിരന്നു വാമികയുടേത്. പൃഥ്വിരാജിനെ നായകനാക്കി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്‍ത നയനിലെ വാമിമയുടെ പ്രകടനവും മികച്ച അഭിപ്രായം നേടികൊടുത്തു.