ആ സമയത്ത് സഹിക്കാൻ കഴിയാത്ത വേദനയായിരുന്നു, ജാൻവി കപൂർ

നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. താരപുത്രി എന്നതിലുപരിയായി ബോളിവുഡിൽ ശ്രദ്ധേയയായി മാറിയ ജാൻവി കപൂറിന് ആരാധകരും ഏറെയാണ്. ഇപ്പോൾ തന്റെ ആരോഗ്യ നിലയെ കുറിച്ച് സംസാരിക്കുകയാണ് ജാൻവി കപൂർ. താൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പിരിയഡ്സ് സമയത്ത് ഉണ്ടാവുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളാണെന്ന് ജാൻവി കപൂർ പറഞ്ഞു. വീട്ടിൽ ഇരിക്കുമ്പോൾ പലപ്പോഴും താൻ പാരലൈസ്ഡ് ആവാറുണ്ടെന്നും ഇതെല്ലാം പി.എം. എസ് ന്റെ ലക്ഷണങ്ങളാണെന്നും ജാൻവി കപൂർ പറയുന്നു. പിരിയഡ്സ് സമയത്ത് വലിയ ബുദ്ധിമുട്ടുകളാണ് താൻ നേരിടുന്നതെന്ന് ജാൻവി കപൂർ പറയുന്നു. അതായത് ശരീര വേദന വല്ലാതെ ഉണ്ടാവും. ഷൂട്ടിംഗ് സമയത്താണെങ്കിൽ ഈ വേദനയൊന്നും തന്നെ ബാധിക്കില്ല. അതിപ്പോൾ എത്ര തിരക്കുള്ള ജോലിയാണെങ്കിലും വേദന അറിയില്ല. എന്നാൽ പക്ഷെ വീട്ടിൽ ഇരിക്കുകയാണെങ്കിൽ താൻ പാരലൈസ്ഡ് ആവുമെന്ന് ജാൻവി കപൂർ പറയുന്നു. “ഈയിടെ തനിക്ക് ഹിപ്പ് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. താൻ കരുതിയത് തനിക്കെന്തോ പരിക്കേറ്റു എന്നാണ്. അത്രക്കും അസഹനീയമായിരുന്നു ആ അവസ്ഥ എന്നും അതും പി.എം.എസ് ആയിരുന്നു എന്നും ജാൻവി കപൂർ പറയുന്നു. പി.എം. എസ് എന്നാൽ പ്രീമെൻസ്ട്രൽ സിൻട്രോം.

സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്ന ഒരു അവസ്ഥയാണ്. പിരീയഡ്സ് വരുന്നതിനു തൊട്ടു മുന്നേ ഉണ്ടാവുന്ന ശാരീരിക മാറ്റങ്ങൾ. മൂഡ് സ്വിങ്സ്, ഭക്ഷണത്തിനോടുള്ള താത്പര്യ കൂടുതൽ, ഡിപ്രഷൻ, ദേഷ്യം അങ്ങനെ ഒരുപാട് സൂചനകളാണ് ഈ അവസ്ഥയാണെന്ന് തിരിച്ചറിയാനുള്ള മാർഗം. 4ൽ 3 സ്ത്രീകൾക്കും ഈ അവസ്ഥ ഉണ്ടെന്ന് പറയപ്പെടുന്നു. അതേസമയം പിരീയഡ്സ് സമയത്ത് താൻ ഇമോഷണലി വല്ലാതെ ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒരു മെന്റൽ കണ്ടീഷനിലായിരുന്നു താൻ കാമുകൻ ശിഖർ പഹാരിയയെ ബ്രെയ്ക്ക്അപ്പ് ചെയ്തതും എന്നും ജാൻവി കപൂർ പറയുന്നു. അത് വല്ലാത്ത മാനസിക വിഷമം ഉണ്ടാക്കി തനിക്ക്. അതിന്റെ പേരിൽ ഒരുപാട് കരഞ്ഞു താൻ. അവസാനം അയാളോട് പോയി താൻ ക്ഷമ ചോദിച്ചു. എന്നാൽ ശിഖർ ഇതെല്ലാം വളരെ കൂളായി എടുത്തു എന്നും ജാൻവി കപൂർ പറയുന്നു. ഇങ്ങനെ എല്ലാ മാസവും ജാൻവി അയാളുമായി ബ്രെയ്ക്ക്അപ്പ് ചെയ്യാറുണ്ടായിരുന്നു എന്നാണ് പറയുന്നത്. നിലവിൽ ഇരുവരും ഡെയ്റ്റിംഗിൽ ആണ്. ഇടക്കിടെ ബ്രെയ്ക്ക്അപ്പ് ആവുകയും വീണ്ടും ഒരുമിക്കുകയും ചെയ്യും. ജാൻവി കപൂറും ശിഖർ പഹാരിയയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ബോളിവുഡ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വലിയ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങുകളിലും ഇരുവരും ഒരുമിച്ച് തന്നെയായിരുന്നു ഉണ്ടായിരുന്നത്.

janvi kapoor

ആനന്ദ് അംബനിയുടെ വിവാഹ ചടങ്ങുകളിൽ ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറലായിരുന്നു. ജാൻവി കപൂർ പൊതുവേ എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്ന പ്രകൃതമാണ്. താരപുത്രിയും നടിയും ഒക്കെ ആണെങ്കിൽ കൂടിയും കുടുംബത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും അങ്ങനെ തുറന്നു പറയുന്നതിൽ ജാൻവി കപൂർ ഇതുവരെ മടി കാണിച്ചിട്ടില്ല. ആനന്ദ് അംബനി വിവാഹത്തിനു ശേഷം ഭക്ഷ്യ വിഷബാധ മൂലം ജാൻവി കപൂർ ആശുപത്രിയിലായിരുന്നു. ഇതും വലിയ വാർത്ത ആയിരുന്നു. എന്നാലിപ്പോൾ അതെല്ലാം സുഖം പ്രാപിച്ച് വീണ്ടും ആക്റ്റീവ് ആയി തുടങ്ങിയിട്ടുണ്ട് ജാൻവി കപൂർ. 2018ൽ ദഡക് എന്ന ഹിന്ദി സിനിമയിലൂടെയാണ് ജാൻവി കപൂർ അഭിനയത്തിലേക്ക് എത്തുന്നത്. അതിനു ശേഷം ഗുഞ്ചൻ സക്സേന, റൂഹി, ഗുഡ് ലക്ക് ജെറി, മിലി, ബവാൽ തുടങ്ങി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി. ഇനി വരാനിരിക്കുന്നത് ഉൽജ എന്ന ചിത്രമാണ്. ജാൻവിയുടെ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് സുധൻഷു സരിയ സംവിധാനം ചെയ്ത ഉൽജ. ചിത്രം ഒരു സ്പൈ ത്രില്ലർ രീതിയിലാണ് കഥ പറയുന്നത്. ശക്തമായ കഥാപാത്രമായാണ് ചിത്രത്തിൽ ജാൻവി എത്തുന്നത്. ദേവര പാർട്ട് 1, സണ്ണി സൻസ്കാരികി തുൾസി കുമാരി എന്നീ ചിത്രങ്ങളാണ് ജാൻവി കപൂർ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്. ഇതിൽ ഉൽജ എന്ന ചിത്രം ജാൻവി കപൂറിന്റെ കരിയറിലെ മികച്ച ചിത്രമാണെന്ന് പറയുന്നുണ്ട്. ജൂനിയർ എൻ.ടി.ആർ ന്റെ ദേവരയിലൂടെ ടോളിവുഡിലേക്കും ജാൻവി കപൂർ അരങ്ങേറ്റം കുറിക്കുന്നു.