നീ നല്ല അടിയാണല്ലോ അടിക്കുന്നത്! സിനിമയിലെ മദ്യപാന സീനിനെ കുറിച്ചും, ലാൽപറഞ്ഞ വാക്കുകളെ കുറിച്ചും; ആശ ശരത് 

സീരിയൽ രംഗത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് ആശ ശരത്, ഇപ്പോൾ താരം ‘കിംഗ് ലയർ’ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവത്തെകുറിച്ചു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ഈ ചിത്രത്തിലെ നടനും, സംവിധായകനു൦, തിരക്കഥകൃത്തുമായിരുന്നു ലാൽ, അതുപോലെ ആശ ശരത്തിന്റെ ഭർത്താവായാണ് ലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നതും. ഈ ചിത്രത്തിൽ താൻ മദ്യപിക്കുന്ന സീനിനെ കുറിച്ചാണ് താരം പറഞ്ഞത്. ആ സീനിലെ തന്റെ മദ്യപാന പ്രകടനം കണ്ടു ലാലിന് പോലും നല്ല സംശയം തോന്നി. താൻ ശരിക്കും ഒരു മദ്യപാനി ആണോ എന്ന് പോലും

ആ ചിത്രത്തിൽ താൻ മദ്യപിക്കുന്ന ഒരു രംഗം ഉണ്ട്, സത്യത്തിൽ ആ സീനിൽ പെപ്സി ആണ് എന്റെ കയ്യിലിരുന്നത്, എങ്ങനെ ഗ്ലാസ് പിടിക്കണം, എങ്ങനെ കുടിക്കണം എന്നൊക്കെ പറഞ്ഞുതരാൻ ഒരുപാടുപേരുണ്ടായിരുന്നു സെറ്റിൽ. അങ്ങനെ ഷൂട്ടിംഗ് ചെയ്യ്തപോൾ ലാൽചേട്ടനെ നല്ല സംശയം ഉണ്ടായി, അദ്ദേഹം എന്നോട് പറഞ്ഞു,കള്ളം പറയരുത് , സത്യം പറ, നീ നല്ല അടിയാണല്ലോ അടിക്കുന്നത്, എന്ന്. പക്ഷെ ഞാൻ മദ്യപിക്കാറില്ല, പിന്നെ അവർ പറഞ്ഞത് തന്നത് പോലെ അഭിനയിച്ചു

ആശ പറയുന്നു കൂടാതെ താൻ പുക വലിക്കുന്ന രംഗങ്ങളിലും അഭിനയിച്ചിട്ടുണ്ട്, പക്ഷെ തനിക്ക് ഒരു ദുശീലവുമില്ല അതാണ് സത്യം നടി പറയുന്നു. താൻ ദുബായിൽ താമസിക്കുമ്പോൾ അവിടു നിന്നും കേരളത്തിൽ എത്തി സീരിയലിൽ അഭിനയിച്ചു പോകുമായിരുന്നു, എന്നാൽ സിനിമ രംഗത്തു വന്നപ്പോൾ തനിക്ക് ബുദ്ധിമുട്ട് ആകുമെന്ന് കരുതി ഒരുപാട് സിനിമ ഓഫറുകൾ വേണ്ടാന്ന് വെച്ചിട്ടുണ്ടെന്നും ആശ പറയുന്നു.