
തമിഴ് സിനിമാ രംഗത്തെ മുൻനിര സംവിധായകരിൽ ഒരാളാണ് വിഘ്നേശ് ശിവൻ. നാനും റൗഡി താൻ എന്ന സിനിമയിലൂടെയാണ് വിഘ്നേശിന്റെ കരിയർ മാറി മറിയുന്നത്. വൻ ഹിറ്റായ ചിത്രം വിഘ്നേശിന് ഏറെ പ്രശംസ നേടിക്കൊടുത്തു. വിഘ്നേശിന്റെ ജീവിതം തന്നെ നാനും റൗഡി താൻ മാറ്റി മറിച്ചു. അതുകൊണ്ടുതന്നെ തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് സംവിധായകൻ വിഘ്നേശ് ശിവന്റെ കരിയർ ഗ്രാഫ് നോക്കികണ്ടത്. ആദ്യ സിനിമ പോടാ പോടി വിജയിച്ചില്ലെങ്കിലും 2015 ൽ നാനും റൗഡി താൻ എന്ന സിനിമ വിജയമായതോടെ വിഘ്നേശ് മുൻനിര സംവിധായകനായി മാറി. വിജയ് സേതുപതി, നയൻതാര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. നായിക നയൻതാര വിഘ്നേശിന്റെ ജീവിതത്തിലെ തന്നെ നായികയുമായി. ഇന്ന് സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് വിഘ്നേശും നയൻതാരയും.എന്നാൽ വിവാഹ ശേഷം വിഘ്നേശിന്റെ കരിയറിൽ വലിയ വീഴ്ചയുണ്ടായി. ഒടുവിൽ പുറത്തിറങ്ങിയ കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമയും പരാജയപ്പെടുകയാണുണ്ടായത്. വിഘ്നേശ് സംവിധാനം ചെയ്യാനിരുന്ന അജിത്ത് കുമാർ ചിത്രത്തിൽ നിന്നും വിഘ്നേഷ് ശിവനെ മാറ്റുകയും ചെയ്തു. വിഘ്നേശിന്റെ തിരക്കഥയിൽ നിർമാണ കമ്പനിക്ക് അതൃപ്തി തോന്നിയതിനെത്തുടർന്നാണ് അദ്ദേഹത്തെ മാറ്റിയത് അജിത്തിനെ പോലൊരു സൂപ്പർതാരത്തിന്റെ സിനിമയിൽ നിന്നും പുറത്താക്കിയത് വിഘ്നേശിന്റെ കരിയറിൽ വലിയ തിരിച്ചടിയാണുണ്ടാക്കിയത്.

ഇപ്പോഴിതാ കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് വിഘ്നേശ് ശിവൻ. ലൗ ഇൻഷുറൻസ് കമ്പനിയാണ് വിഘ്നേശിന്റെ പുതിയ ചിത്രം. പ്രദീപ് രംഗനാഥനാണ് ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ആയ അന്തനൻ. വിഘ്നേശ് പുതിയ സിനിമയിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന് അന്തനൻ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വേഗത്തിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട് എന്നാണ് വിഘ്‌നേശ് ശിവൻ പറയുന്നത് . ഇടയ്ക്ക് വിഘ്നേശ് ശിവന് നേരെ കുറ്റപ്പെടുത്തൽ വന്നിരുന്നു. വിഘ്നേശ് ഷൂട്ടിംഗിന് വൈകിയാണ് പോയിരുന്നത് എന്നൊക്കെയായിരുന്നു അത് . മീഡിയകളിൽ ഇത് വിഷയമായി. ഇപ്പോൾ വിഘ്നേശ് ശരിയായി കാര്യങ്ങൾ നോക്കുന്നു . ഇപ്പോൾ കൃത്യമായി ഷൂട്ട് ചെയ്യുന്നു. അതിന് കാരണം ഈ സിനിമയ്ക്ക് ഇപ്പോൾ വിഘ്നേശും പണം മുടക്കുന്നുണ്ട് എന്നതാണെന്ന് അന്ധനാണ് പറയുന്നു. സിനിമയിൽ ആദ്യം നിർമാതാവായിരുന്ന ലളിത് ഒരു തുക നൽകിയ ശേഷം മാറി നിന്നു. ബാക്കിയുള്ള പണം മുടക്കുന്നത് വിഘ്നേശ് ശിവനാണ്. സ്വന്തം പണം മുടക്കിയപ്പോൾ ഷൂട്ടിംഗിന് കൃത്യമായി എത്തിഎന്നും മറ്റുള്ളവരുടെ പണത്തിന് വില വെക്കാതെ സ്വന്തം പണം മാത്രം നോക്കുന്ന ചിലരുണ്ടെന്നും അന്തനൻ പറഞ്ഞു. അടുത്ത കാലത്തായി നയൻതാരയ്ക്ക് നേരെയും കടുത്ത വിമർശനങ്ങൾ വന്നിട്ടുണ്ട്.

താൻ അഭിനയിക്കുന്ന സിനിമകളുടെ പ്രൊമോഷന് നടി വരാറില്ല. എന്നാൽ സ്വന്തം പ്രൊഡക്ഷൻ കമ്പനി നിർമ്മിച്ച കണക്ട് എന്ന സിനിമയുടെ പ്രൊമോഷന് നയൻതാര എത്തി. ഇത് നിർമാതാക്കൾക്കും നീരസമുണ്ടാക്കുന്നുണ്ട്. മാത്രമല്ല നയൻതാര വെച്ച ചില നിബനടനകളുംകടുപ്പമുള്ളതായിരുന്നു . അടുത്ത കാലത്ത് പുറത്തിറങ്ങിയ നയൻതാരയുടെ മിക്ക സിനിമകളും പരാജയപ്പെടുകയാണ്ടായത്. അന്നപൂരണിയാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. താരത്തിന്റെ പുതിയ സിനിമകളിൽ ആരാധകർക്ക് പ്രതീക്ഷയുണ്ട്. മലാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയിൽ നയൻതാര അഭിനയിക്കുന്നുണ്ട്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. നേരത്തെ ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ ബ്യൂട്ടി പ്രോഡക്ട്സിന്റെ ഒരു ബ്രാൻഡും നയന്താരക്കുണ്ട്.











