
കേരളത്തെ ആകെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ റിലീസുകളും പ്രഖ്യാപനങ്ങളും ആഘോഷങ്ങളുമെല്ലാം റദ്ദാക്കി മലയാള സിനിമ, വയനാട്ടിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തങ്ങളുടെ പുതിയ സിനിമയുടെ അപ്ഡേറ്റ് പ്രഖ്യാപനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു, ടൊവിനോ തോമസ് നായകനാകുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ അപ്ഡേറ്റ് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പോസ്റ്റ് ചെയ്യാനായിരുന്നു നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്, എന്നാല്‍ ദുഃഖ സൂചകമായി സിനിമാ അപ്ഡേറ്റ് പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി നിര്‍മ്മാതാക്കളായ മാജിക് ഫ്രെയിംസ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു

മഞ്ജു വാര്യരും വിശാഖ് നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫൂട്ടേജിന്റെ’ നിര്‍മ്മാതാക്കള്‍ വയനാട് ദുരന്തത്തെ തുടര്‍ന്ന് തങ്ങളുടെ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചു. വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഞങ്ങളുടെ സിനിമയുടെ റിലീസ് മാറ്റിവയ്ക്കുന്നു” എന്ന് നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു, മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ മുന്‍കരുതല്‍ പോസ്റ്റുകള്‍ പങ്കിടുകയും, ദുരന്ത പശ്ചാത്തലത്തില്‍ സുരക്ഷിതരായിരിക്കാന്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്.

കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സഹകരിച്ച് നടത്താനിരുന്ന എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് നൈറ്റിനെക്കുറിച്ചുള്ള വാര്‍ത്താസമ്മേളനം താരസംഘടനയായ’അമ്മ റദ്ദാക്കി, പ്രാർത്ഥനയോട് താരങ്ങൾ ഈ ദുരന്തത്തിലെ തങ്ങളുടെ പ്രിയ സഹോദരങ്ങൾക്ക് എന്നും പറയുന്നുണ്ട്, നടി നിഖില വിമൽ അവശ്യ സാധനങ്ങൾ ശേഖരിക്കുന്ന കളക്ഷൻ സെന്ററിൽ സജീവമായി പ്രവർത്തിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, മുണ്ടക്കൈ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാടിനായി മറ്റു താരങ്ങളും രംഗത്തുവന്നിട്ടുണ്ട്. സർക്കാർ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ച് സുരക്ഷിതരായി കഴിയാനും യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലുമാണ് തങ്ങളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ ജാഗ്രത നിര്‍ദേശം പങ്കുവെച്ചത്. ഇതിനു പുറമെ ടോവിനോ തോമസ്, ഭാവന, മഞ്ജു വാര്യർ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും കൺട്രോൾ റൂം ഫോൺ നമ്പറുകളുടെ കാർഡ് പോസ്റ്റ് ചെയ്ത് സമൂഹ മാധ്യമത്തിലൂടെ എത്തിയിട്ടുണ്ട്.











