ആത്മഹത്യയെ കുറിച്ചുള്ള ചിന്തമാത്രമായിരുന്നു അപ്പോൾ, ആര്യ

സോഷ്യല്‍ മീഡിയയിൽ സജീവമാണ് ആര്യ ബഡായ്. ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പലപ്പോഴായി പല അഭിമുഖങ്ങളിലും ആര്യ തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹ മോചനത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചുമൊക്കെയുള്ള ആര്യയുടെ വാക്കുകള്‍ വാര്‍ത്തയായി മാറിയിരുന്നു. ബി്ഗ ബോസിന് പിന്നാലെ താന്‍ വിഷാദ രോഗിയായി മാറിയതിനെക്കുറിച്ചും മുമ്പ് ആര്യ പറഞ്ഞിരുന്നു. പ്രണയ തകര്‍ച്ചയായിരുന്നു ആര്യയെ ഡിപ്രഷനിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ തനിക്കുണ്ടായിരുന്ന ആത്മഹത്യാ ചിന്തയെക്കുറിച്ചും അതില്‍ നിന്നും താന്‍ പുറത്ത് വന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് ആര്യ. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തനിക്ക് ഡിപ്രഷന്‍ വന്ന സമയത്ത് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്നും സ്ലീപ്പിംഗ് പില്‍സ് കഴിച്ചുവെന്നും ആത്മഹത്യാ ചിന്ത മാത്രമായിരുന്നു തനിയ്ക്കെന്നും അതില്‍ നിന്നും തന്നെ പുറത്തേക്ക് കൊണ്ടു വന്നത് മകളാണ്. എന്നും ആര്യ പറയുന്നു.

അത്രയും വേദനയില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ ഇതില്‍ നിന്നും പുറത്തു കടക്കാം, ഈ വേദന എങ്ങനെ കളയാം എന്നുള്ളത് മാത്രമേ ചിന്തിക്കൂവെന്നും അപ്പോള്‍ ചത്തു കളയാം എന്ന ഓപ്ഷനേ മുന്നില്‍ കാണൂവെന്നും ലോക്ക്ഡൗണിന്റെ സമയത്താണ് താനീ അവസ്ഥയിലാകുന്നതെന്നും ആര്യ പറയുന്നുണ്ട്. ആ സമയത്ത് സംസാരിക്കാന്‍ ആരുമില്ല. എല്ലാവരും വീടുകളിലാണ്. അങ്ങനെ ഇരിക്കുന്ന സമയത്ത് താന്‍ കാണുന്നത് തന്റെ കുഞ്ഞിനെ മാത്രമാണ് എന്നും കുട്ടിയെ എന്ത് ചെയ്യുമെന്ന് അങ്ങനെയിരിക്കെ ഏതോ ഒരു പോയന്റില്‍ തനിക്ക് തോന്നിയെന്നും തന്റെ അച്ഛനില്ല. അച്ഛനുണ്ടായിരുന്നുവെങ്കില്‍ താന്‍ ആത്മഹത്യ ചെയ്‌തേനെയെന്നും ആര്യ പറയുന്നുണ്ട്. ഒരാള്‍ തന്റെ മകളെ നോക്കാൻ അവിടെയുണ്ടല്ലോ എന്ന തോന്നല്‍ ഉണ്ടായേനെയെന്നും പക്ഷെ ഇപ്പോൾ അച്ഛനില്ലയെന്നും അമ്മ, അനിയത്തി, തന്റെ കുഞ്ഞ്. അവര്‍ക്കൊരു സപ്പോര്‍ട്ട് സിസ്റ്റം താനാണ് എന്നും താന്‍ പോയാല്‍ അവരെന്ത് ചെയ്യും? തന്റെ കുഞ്ഞ് എന്ത് ചെയ്യുമെന്നാണ് ചിന്തിച്ചതിനും ആര്യ പറയുന്നു. കുഞ്ഞിനെ അവളുടെ അച്ഛന്‍ പൊന്നു പോലെ നോക്കും. അതെനിക്ക് അറിയാമെന്നും എന്നാല്‍ പോലും പ്രണയ നൈരാശ്യം കാരണം അമ്മ ആത്മഹത്യ ചെയ്തതല്ലേ എന്ന് നാളെ തന്റെ മകളോട് എല്ലാരും ചോദിക്കിക്കുമെന്നും അങ്ങനെ കുറേ ചിന്തകളാണ് ആത്മഹത്യയിൽ നിന്നും തന്നെ പിന്തിരിപ്പിച്ചതെന്നും ആര്യ പറയുന്നു.

പിന്നെ താൻ എല്ലാവരിയോടും സംസാരിക്കാന്‍ തുടങ്ങിയെന്നും സുഹൃത്തുക്കളോട് സംസാരിച്ചു. അങ്ങനെ അവര്‍ തന്നെ സഹായിച്ചുവെന്നും സുഹൃത്തുക്കളും അമ്മയും സഹോദരിയുമൊക്കെ സഹായിച്ചുവെന്നും എല്ലാവരുമായി സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് തിരികെ ട്രാക്കിലേക്ക് വന്നതെന്നും അവരൊക്കെ ചേര്‍ന്നാണ് തന്നെ തിരിച്ചു കൊണ്ടു വന്നതെന്നും ആര്യ പറയുന്നു. മാത്രമല്ല താന്‍ ഭയങ്കര ഇമോഷണലായ വ്യക്തിയാണ് എന്നും ഇത്രയും മോശം ബ്രേക്കപ്പ് സര്‍വൈസ് ചെയ്തു, തകര്‍ന്ന ദാമ്പത്യ ജീവിതം സര്‍വൈസ് ചെയ്തു, അച്ഛന്റെ മരണം സര്‍വൈവസ് ചെയ്തു. ഇതൊക്കെ കൊണ്ടാകും ആളുകള്‍ തന്നെ ബോള്‍ഡ് എന്ന് വിളിക്കുന്നതെന്നും സത്യത്തില്‍ ഞാന്‍ ഭയങ്കര ഇമോഷണലാണ് എന്നും ആര്യ വ്യക്തമാക്കി. ചെറിയ ചെറിയ കാര്യങ്ങളില്‍ വിഷമം തോന്നും. എന്നാല്‍ തന്നെ സന്തോഷിപ്പിക്കാനും ഭയങ്കര എളുപ്പമാണെന്നും ചെറിയ ചെറിയ കാര്യങ്ങളില്‍ താന്‍ സന്തോഷം കണ്ടെത്തുമെന്നും ആര്യ കൂട്ടിച്ചേർത്തു. അതേസമയം ബഡായിം ബംഗ്ലാവി എന്ന പരിപാടിയിലൂടെയാണ് ആര്യ താരമായി മാറുന്നത്. പിന്നാലെ സിനിമയിലും സാന്നിധ്യം അറിയിച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ ശക്തയായ മത്സരാര്‍ത്ഥിയുമായിരുന്നു ആര്യ. തുടക്കത്തിൽ നിരവധി ആരാധകരുള്ള ആര്യയ്ക്ക് ബിഗ്ഗ്‌ബോസിൽ പോയതിന് ശേഷമാണ് വിമർശകർ കൂടുന്നത്. ബിഗ്‌ബോസിൻ ശേഷം വലിയ സൈബർ അറ്റാക് ആണ് ആര്യയ്ക്ക് നേരിടേണ്ടി വന്നത്. അതേസമയം തന്നെ ഓഫ് സ്‌ക്രീനില്‍ സംരംഭക എന്ന നിലയിലും ആര്യ പ്രശസ്തയാകുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ അരയ ബഡായ് നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്.