ചെറിയൊരു ഘടു, ഇനിയും സഹായിക്കുമെന്ന് മമ്മൂട്ടി  ; ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപ പോലും കൊടുക്കരുത് . കൊടുക്കേണ്ടതൊക്കെ വയനാട്ടിൽ നേരിട്ട് ചെന്ന് കൊടുക്കണം . ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താൽ അവിടെ കിട്ടില്ല എന്ന തരത്തിൽ ഒരു  സോഷ്യൽ മീഡിയ പോസ്റ്റ് വന്നിരുന്നു, എന്നാൽ അതിനു തൊട്ടു  പിന്നാലെ തന്നെ സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ വയനാടിന് കൈത്താങ്ങുമായി മുഖ്യമന്ത്രിയുടെ ദുരിതാവാസ നിധിയിലേക്ക് സംഭാവന ചെയ്തു. മമ്മൂട്ടി മുതൽ കമൽ ഹാസൻ വരെ  ഇക്കൂട്ടത്തിൽ ഉണ്ട്. രശ്‌മിക മന്ദനാ  , സൂര്യ ജ്യോതിക, കാർത്തി, വിക്രം എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി .

എന്നാൽ രശ്‌മികയെപ്പോലെയൊരു സെലിബ്രിറ്റി കേരളം പോലെയൊരു നാടിനെ ചേർത്ത് പിടിച്ചതിൽ അഭിനന്ദിക്കാതെ വയ്യ .  മമ്മൂട്ടിയും കമല്‍ ഹാസനും ഉൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം സിഎംഡിആർഎഫിലേക്ക് സംഭവാന ചെയ്തിരുന്നു, 20 ലക്ഷം രൂപയാണ് ആദ്യഘട്ടമെന്നോണം മാമൂട്ടി  മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും. സംഭാവന നൽകിയ ശേഷമുള്ള മമ്മൂട്ടിയുടെ വാക്കുകളും പ്രതീക്ഷ നൽകുന്നതാണ്. ഒരു ചെറിയ സംഖ്യയാണ് ഇപ്പോൾ  നൽകിയത്.

വേണ്ടിവന്നാൽ ഇനിയും സാധിക്കുന്നതുപോലെ സഹായിക്കും. നമ്മളെപ്പോലെയുള്ള ആളുകളാണ് അവിടെ കഷ്ടപ്പെടുന്നത്. നമ്മളെ കൊണ്ട് സാധിക്കുന്നപോലെ എല്ലാവരും സഹായിക്കണമെന്ന് മമ്മൂട്ടി, ബന്ധുക്കളെ നഷ്ടപ്പെട്ട ആളുകളുടെ മാനസികാവസ്ഥ നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. എല്ലാം നഷ്ടപ്പെട്ടവരുടെ അവസ്ഥ നമുക്ക് വന്നാലേ മനസ്സിലാകൂ. നമ്മൾ അതറിഞ്ഞ് പ്രവർത്തിക്കുക. അവരവരാൽ കഴിയുന്നത് ചെയ്യുക. ഇത് ചെറിയൊരു ഇൻസ്റ്റാൾമെന്‍റാണ്. ആവശ്യം വരുമ്പോൾ ഇനിയും സഹായിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. അതേസമയമാം സൂര്യയും ജ്യോതികയും കാർത്തിയും കൂടി 20 ലക്ഷവും, രശ്‌മിക 25 ലക്ഷവും കമൽഹസൻ 25 ലക്ഷവും, ഫഹദ് ഫാസിൽ നസ്രിയ നാസിം എന്നിവർ ചേർന്ന് 25 ലക്ഷവും  നൽകിയിട്ടുണ്ട്. ദിലീഷ് പോത്തനും സി എം ഡി ആർ എഫിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. ആസിഫ് അലിയും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നടത്തി ആസിഫ് അലി