സാർ ഇപ്പോളും പോസ്റ്റിട്ടു കളിക്കുകയാണോ ദയനീയം തന്നെ! വയനാടിന് വേണ്ടി നല്ല സഹായം നൽകുക; മോഹൻലാൽ പങ്കുവെച്ച പോസ്റ്റിന് വിമർശനങ്ങൾ 

കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശചാതലത്തിൽ രാജ്യത്തിൻറെ നാനാഭാഗത്തു നിന്നും നിരവധി പേരാണ് വയനാട്ടിലെ ജനതയ്ക്ക് സഹായങ്ങളുമായി എത്തുന്നത്. സഹായങ്ങളുമായി സിനിമ താരങ്ങളടക്കം എത്തിയിട്ടുണ്ട്, കഴിഞ്ഞ ദിവസം വയനാട്ടിൽ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സല്യൂട്ട് അടിച്ച് നടൻ മോഹൻലാലിന്റെ പോസ്റ്റും സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആയിരുന്നു, തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ 122 ഇൻഫൻട്രി ബറ്റാലിയനെ കുറിച്ചും അദ്ദേഹം ഈ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകരുടെ ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്

എന്നാൽ നടന്റെ  പോസ്റ്റിന് താഴെ  വയനാടിന് നൽകിയ സംഭാവനയെ കുറിച്ച് ചോദിച്ചുകൊണ്ടുള്ള കമന്റുകളാണ് നിറയുന്നത്. ഐക്യം മാത്രമേ ഉള്ളൂ, സഹായങ്ങളും സംഭാവനകളും ഒന്നും ഇല്ലേ എന്നും, അന്യസംസ്ഥാനത്തുള്ളവർ വരെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. സാറ് ഇപ്പോഴും പോസ്റ്റിട്ട് കളിക്കുന്നു, ദയനീയം എന്നും, ലാലേട്ടനെ കൊണ്ട് കഴിയുന്ന എല്ലാ സഹായ സഹകരണങ്ങളും വയനാടിന് വേണ്ടി നൽകുക, അണ്ണാ കാര്യമായി ഏതെങ്കിലും കൊടുക്ക്, ലാലേട്ടൻ ഞങ്ങളുടെ വയനാടിന് കഴിയുന്ന സഹായം നൽകും എന്ന കരുതുന്നു എന്നൊക്കെയാണ് കമെന്റുകൾ.

1കോടി  എങ്കിലും സൂപർസ്റ്റാറുകളും, 50ലക്ഷമെങ്കിലും യുവനടൻമാരും കൊടുക്കണം എന്നാന്ന് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്. അതേസമയം മോഹൻലാലിനെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകളും ചിലർ കുറിക്കുന്നുണ്ട്. ഏട്ടൻ ബാക്കിയുള്ളവരെ പോലെയല്ല ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയരുത് എന്നുള്ള ആളാണെന്നാണ് കുറിച്ചിരിക്കുന്നത്.