
ചന്ദന മഴ എന്ന സീരിയലിലെ അമൃത എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടിയാണ് മേഘ്‌ന വിൻസെന്റ്, സീരിയൽ രംഗത്തു തിളങ്ങുന്ന സമയത്തായിരുന്നു നടിയുടെ വിവാഹം, എന്നാൽ അധിക നാൾ ഈ ബന്ധം മുന്നോട്ട് പോയിരുന്നില്ല, അതിന് ശേഷം മേഘ്‌ന ഇപോൾ വീണ്ടും സീരിയലിൽ സജീവമാകുകയും ചെയ്യ്തു, ഒരിടക്ക് നടിയുടെ വിവാഹം നടന്നാലും പെട്ടന്ന് വേര്പിരിയുമെന്ന മറ്റൊരു നടി പറഞ്ഞുകൊണ്ട് രംഗത്തു എത്തിയിരുന്നു, ഇപ്പോൾ അതിന് കുറിച്ച് മേഘ്‌ന പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്

മേഘ്‌ന എന്ന കുട്ടി വിവാഹം കഴിച്ചപ്പോള്‍ ഈ കുട്ടിയുടെ റിലേഷന്‍ അധികകാലം മുന്നോട്ട് പോവില്ലെന്നും ഇവര്‍ വേര്‍പിരിയുമെന്നും എനിക്ക് തന്നെ അറിയാമായിരുന്നു’ എന്നുമാണ് ആ നടി പറഞ്ഞിരുന്നത്, ഇതിന് കുറിച്ച് മേഘ്‌ന പറയുന്നത് , ശരിക്കും അങ്ങനെ പറഞ്ഞത് ആരാണെന്ന് എനിക്കറിയില്ല. എങ്കിലും അതൊക്കെ ഓരോരുത്തരുടെ രീതികളാണ്, പിന്നെ ആരൊക്ക എന്തൊക്ക് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല

ആദ്യമൊക്കെ വിഷമം വരുമായിരുന്നു. ഇപ്പോള്‍ കോമഡിയായി കണ്ട് ചിരിക്കുകയാണ് ചെയ്യാറുള്ളത്. ചില കാര്യങ്ങള്‍ നമുക്ക് ക്ഷമിക്കാന്‍ പറ്റുന്നതും മറ്റ് ചിലത് ഈ ജന്മത്ത് ക്ഷമിക്കാന്‍ പറ്റാത്തതുമാണ്. അങ്ങനെയുള്ള സംഭവങ്ങളുണ്ട്. ക്ഷമിക്കാന്‍ പറ്റില്ല, താൻ ഇപ്പോൾ ശക്തയായ മേഘ്‌നയാണ്, ആദ്യമൊക്കെ ഞാൻ ഒരുപാട് കരുയുമായിരുന്നു, ആര് എന്തുപറഞ്ഞാലും ഞാൻ അത് കാര്യമാക്കാറില്ല, സങ്കടപ്പെട്ട് കിടക്കാനുള്ള ഓപ്‌ഷനുകൾ ഒന്നുമില്ല ഇന്ന്, അതില്‍ നിന്നും മറികടന്നേ പറ്റുകയുള്ളു. കാരണം എനിക്ക് വര്‍ക്ക് ചെയ്താലേ കാശ് ഉണ്ടാക്കാന്‍ പറ്റുകയുള്ളു. ആ സമയത്താണ് കേസ് നടന്നതും.അപ്പോൾ അതിനെല്ലാം പൈസ വേണം , അമ്മയെ അങ്ങനെ കഷ്ട്ടപെടുത്താൻ കഴിയില്ല മേഘ്‌ന പറയുന്നു












