ബന്ധങ്ങൾക്കിടയിൽ ഈഗോ അടിച്ചാൽ താൻ വിട്ടുകൊടുക്കില്ല! വിവാഹ സങ്കല്പത്തെ കുറിച്ച്; രഞ്ജിനി ഹരിദാസ് 

പലപ്പോഴും വിവാദങ്ങൾ ഉൾപെടാറുള്ള  അവതാരകയാണ്  രഞ്ജിനി ഹരിദാസ്, രഞ്ജിനിയുടെ വ്യക്തി ജീവിതത്തെക്കുറിച്ചു  പലപ്പോഴും ​ഗോസിപ്പുകൾ വന്നിട്ടുണ്ട്.എന്നാൽ  42 കാരിയായ രഞ്ജിനി ഇപ്പോഴും അവിവാഹിതയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല, ഇപ്പോൾ ഇതേക്കുറിച്ചു പറയുകയാണ് താരം.  അമ്മ തന്നോട് വിവാഹം ചെയ്യാൻ പറയില്ല. പറഞ്ഞിട്ടുമില്ല , വിവാഹം ചെയ്യുകയാണെങ്കിൽ പങ്കാളിയെക്കുറിച്ച് തനിക്കൊരു സങ്കൽപ്പമുണ്ട്, കഴിഞ്ഞ പത്ത് വർഷമായി താൻ  പറയുന്നതാണ്  ഈ ക്കാര്യങ്ങൾ . ഇതുവരെ അങ്ങനെയാെരാളെ കണ്ടെത്തിയിട്ടില്ല രഞ്ജിനി പറയുന്നു. നമ്മൾക്ക്  ഓരോരുത്തർക്കും ഓരോ ക്വാളിറ്റി ഉണ്ടാകും. അതിൽ   തന്നേക്കാളും എല്ലാത്തിനും  ബെറ്റർ ആയിരിക്കണം.

കാരണം അവിടെ ഈ​ഗോ വരാൻ പാടില്ല. തന്റെ നെ​ഗറ്റീവ് അതാണ്. ബന്ധങ്ങൾക്കിടയിൽ  ഈ​ഗോ അടിച്ചാൽ താൻ വിട്ട് കൊടുക്കില്ല. അത് എന്റെ പ്രശ്നമാണ്, കഴിഞ്ഞ 20 വർഷം താൻ ഡേറ്റ് ചെയ്തവരിൽ നോക്കിയാൽ ഏതെങ്കിലും  ഒരെണ്ണത്തിൽ അവർക്ക് കോംപ്ലക്സ് അടിക്കും. ഇപ്പോൾ കോംപ്ലക്സ് എടുക്കുന്നത് താൻ ജീവിക്കുന്ന ജീവിതത്തിലായിരിക്കും. തന്റെ ജീവിതം സ്വതന്ത്ര്യമായി ഇപ്പോൾ  ജീവിക്കുക്കയാണ്

തന്റെ തീരുമാനങ്ങളെല്ലാം സ്വയം എടുക്കുന്നവയാണ്. ഒരു കാര്യം ചെയ്യാൻ തനിക്കൊരാളോട് ചോദിക്കേണ്ട. അതൊക്കെ മനസിലാക്കാൻ പറ്റണം. അത് മനസിലാക്കണമെങ്കിൽ അതേ അനുഭവങ്ങൾ അദ്ദേഹത്തിനും ഉണ്ടായിരിക്കണം. അങ്ങനെ താൻ  ട്രെഡീഷണലാണ്. ആ പുരുഷൻ എല്ലാത്തിലും തന്നേക്കാളും മികച്ചതായിരിക്കണം. അങ്ങനെയൊരാൾ വരണം. രഞ്ജിനി പറയുന്നു