തങ്ങളുടെ നാട്ടിലൊക്കെ അമല പോൾ അന്ന് സൂപ്പർസ്റ്റാർ ആയിരുന്നു, ശ്രീനിഷ് അരവിന്ദ്

വ്യക്തിപരമായി വളരെ അടുപ്പം സൂക്ഷിക്കുന്ന സുഹൃത്തുക്കളാണ് പേളി മാണിയും നടി അമല പോളും. അമല പോളിന്റെ വിവാഹത്തിനും പ്രസവ സമയത്തുമൊക്കെ ആശംസകളുമായി പേളി മാണി എത്തിയിരുന്നു. അതുപോലെ പേളി മാണിയുടെ സന്തോഷ നിമിഷങ്ങളില്‍ എല്ലാം തന്നെ പങ്കെടുക്കാന്‍ അമല പോളും ഉണ്ടായിരുന്നു. അടുത്തിടെ അമല പോളിനെയും ഭര്‍ത്താവ് ജഗത് ദേശായിയെയും തന്റെ യൂട്യൂബ് ഷോയിലേക്ക് പേളി മാണി ക്ഷണിച്ചിരുന്നു. പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കാനാണ് അമല പോൾ ഷോയിൽ എത്തിയത്. ഇതിനിടെ അമല പോൾ തന്റെ ക്രഷ് ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പേളി മാണിയുടെ ഭര്‍ത്താവ് നടനുമായ ശ്രീനിഷ് അരവിന്ദ്. ഈയൊരു വീഡിയോ ഇപ്പോളെന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തിട്ടുണ്ട്. അമല പോളിനെ കുറിച്ച് പറയുകയാണെങ്കില്‍ പേളി മാണിയെ കാണുന്നതിന് മുന്‍പുള്ള തന്റെ ക്രഷ് ആയിരുന്നു എന്നാണ് ശ്രീനിഷ് അരവിന്ദ് പറയുന്നത്. അന്ന് അമല പോൾ തങ്ങളുടെ നാട്ടിലൊക്കെ സൂപ്പര്‍സ്റ്റാറാണെന്നാണ് ശ്രീനിഷ് അരവിന്ദ് അരവിന്ദ് പറയുന്നത്. ഭര്‍ത്താവിന്റെ ഈയൊരു തുറന്ന് പറച്ചില്‍ കേട്ടതോടെ രസകരമായ രീതിയിലാണ് പേളി മാണി ഇത് അവതരിപ്പിച്ചത്. ജഗത്ത് നിനക്കത് മനസിലായില്ലേ. നിന്റെ മുഖത്ത് യാതൊരു ഭാവങ്ങളും ഇല്ലല്ലോ.

അമല ഇദ്ദേഹത്തിന്റെ ക്രഷ് ആണെന്നാണ് പറയുന്നതെന്ന് പേളി മാണി കൂട്ടിച്ചേര്‍ത്തു. അതൊരു അഭിനന്ദനമായിട്ടേ താന്‍ എടുക്കുന്നുള്ളുവെന്നാണ് ജഗത്തിന്റെ അഭിപ്രായം. മാത്രമല്ല ഇത് ശ്രീനിയുടെ കാര്യം മാത്രമല്ല. ശ്രീനിയെ പോലെ ഒരുപാട് ആളുകളുടെയും ക്രഷ് ആയിരുന്നു അമല പോൾ. തമിഴ്‌നാട്ടില്‍ ഒരുപാട് ആളുകള്‍ അമലയെ സ്‌നേഹിക്കുന്നുണ്ടെന്ന് പേളി മാണി പറയുന്നു. മാത്രമല്ല മുന്‍പൊരിക്കല്‍ ശ്രീനി തന്നോട് അമല നിന്റെ സുഹൃത്താണോന്ന് ചോദിച്ചു എന്നും താന്‍ അവളുടെ ഭയങ്കര ഫാനാണെന്നാണ് ശ്രീനിഷ് പറയാറുള്ളത് എന്നും പേർളി മാണി പറയുന്നു. ശ്രീനി അക്കാര്യം തന്നോടും പറഞ്ഞിട്ടുണ്ടെന്ന് അമല പോളും കൂട്ടിച്ചേര്‍ത്തു. താന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ നീ വേഗം തിരികെ വരും. അതിന് സാധിക്കും എന്നൊക്കെ പറഞ്ഞ് തന്നെയും ശ്രീനി പ്രോത്സാഹിപ്പിച്ചിരുന്നു എന്നും അമല പോൾ പറയുന്നു. മാത്രമല്ല ശ്രീനിയെ പോലെ മാണി അങ്കിളും അതുപോലെയാണ് പറഞ്ഞത് എന്നും അമല പോൾ പറയുകയാണ്. നിന്റെ ഡാഡിയെ കാണുമ്പോള്‍ തനിക്ക് അസൂയ വരുന്നുണ്ടെന്നും അമല പോൾ പേർളി മാണിയോട് പറയുന്നു. നിനക്കെപ്പോള്‍ വേണമെങ്കിലും ഡാഡിയെ കടമായി വാങ്ങിക്കാമെന്ന് പേളി മാണി പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ കൂടി ഡാഡിയാണെന്ന് അമല പോളും പറയുന്നു. ഇത്തരത്തില്‍ വളരെ രസകരമായിട്ടാണ് അമലയും പേളിയും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ഈയൊരു ചാറ്റ് ഷോയിൽ സംസാരിച്ചത്.

ഇതിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘അമലയുടെ ഭര്‍ത്താവ് എത്ര നല്ലവന്‍ ആണ്. വെറുതെ എടുത്തു ചാടി ആ തമിഴനെ കെട്ടണ്ടാരുന്നു’ എന്നാണ് ഒരാള്‍ പറഞ്ഞത്. ഇതിന് താഴെ വ്യാപക വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ചില ആരാധകര്‍. തമിഴന് എന്താണ് കുഴപ്പം. പേളിയെയും ശ്രീനിയെയും നോക്ക്. ശ്രീനിയും അങ്ങനെയല്ലേ. അത്രയും നല്ലൊരു ഭര്‍ത്താവാണ് ശ്രീനി. ഭാഷയോ സംസ്‌കാരങ്ങളോ ഒന്നുമല്ല വ്യക്തികളെ നല്ലവരാക്കുന്നത്. നല്ലൊരു പാര്‍ട്‌നറെ കിട്ടിയതിലൂടെ അമല സന്തുഷ്ടയാണ്. ഇനിയെന്നും ഇതുപോലെ പോവാന്‍ സാധിക്കട്ടെ.. അതുപോലെ ശ്രീനിയുടെ ഭാഗ്യമാണ് പേളി. അതോര്‍ത്താല്‍ ശ്രീനിക്ക് നല്ലത്. അമലയോടുള്ള ക്രഷ് പറഞ്ഞ സ്ഥിതിയ്ക്ക് വീട്ടിലേക്കു ചെല്ല് ബാക്കി അവിടെ കിട്ടും, എന്നിങ്ങനെ തമാശയായിട്ടും ചിലര്‍ ശ്രീനിഷ് ആരവിന്ദിനോട് പറയുകയാണ്. അതേസമയം അതേസമയം 2014ലാണ് സംവിധായകൻ എ.എൽ വിജയ്‍യുമായുള്ള അമല പോളിന്റെ ആദ്യ വിവാഹം നടക്കുന്നത്. 2015 ആയപ്പോഴേക്കും ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ തുടങ്ങുകയും വേർപിരിയുകയുമായിരുന്നു. പിന്നീട് ബിസിനിസുകാരനായ ജഗത് ദേശായിയുമായി അമല പോൾ പ്രണയത്തിലായി. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്ന് നടി പുറം ലോകത്തോട് പറയുകയും ചെയ്തു. ഗര്‍ഭിണിയായ ശേഷവും പൊതുപരിപാടികളിലും സിനിമാ പ്രൊമോഷനുമൊക്കെ നടി പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ പതിനൊന്നിനാണ് അമല ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. പ്രസവത്തിന് ശേഷം ഒരു മാസം കഴിഞ്ഞതോടെ നടി പൊതുപരിപാടികളില്‍ പങ്കെടുത്ത് തുടങ്ങി.