ദുരിതാശ്വാസനിധിയിലേക്ക് 2 കോടി നൽകി പ്രഭാസ്; വയനാടിന് കൈത്താങ്ങുമായി കൂടുതൽ താരങ്ങൾ 

സിനിമ മേഖലയിൽ നിന്നും നിരവധി സിനിമ താരങ്ങളാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി എത്തിയത്. ഇപ്പോഴിതാ നടൻ പ്രഭാസും വയനാടിന് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ്, രണ്ട് കോടി രൂപയാണ് നടൻ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്തിരിക്കുന്നത്. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു, ഈ ദുരന്തത്തിൽ ഖേദം പ്രകടിപ്പിച്ച പ്രഭാസ് കേരളത്തിൽ നിന്നു ലഭിക്കുന്ന പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയും പ്രകടിപ്പിച്ചു. കേരളത്തിലെജനങ്ങൾക്കായി കഴിയുന്ന സഹായങ്ങൾ ചെയ്യുന്നതിൽ സന്തോഷം മാത്രമാണുള്ളത്

ദുരിതബാധിതർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച പ്രഭാസ് തന്റെ പ്രാർഥന എന്നുമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. 2018ലെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നൽകിയിരുന്നു. അതേസമയം സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് വയനാടിന് സഹായവുമായി എത്തുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് സിനിമ മേഖലയിൽ നിന്നുമാണ് സഹായവുമായി താരങ്ങൾ എത്തിയത്.

തെലുങ്ക് സിനിമ മേഖലയിൽ നിന്ന് അല്ലു അർജുൻ, ചിരഞ്ജീവ്, രാം ചരൺ, രശ്‌മിക മന്ദന എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്തിരുന്നു. അല്ലു അർജുൻ 25 ലക്ഷം രൂപയാണ് സംഭവാന നൽകിയത്, ചിരിഞ്ജീവിയും രാം ചരണനും കൂടി 1 കോടി രൂപയും രശ്‌മിക മന്ദന 10 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.