‘ദൃശ്യം3’ ൽ സഹദേവൻ വരും! ഒരു കാരണവശാലും പുറത്തു നിന്നും ഒരാൾ ഉണ്ടാവില്ല; ജീത്തു ജോസഫ് 

മലയാള സിനിമയിലെ മെഗാഹിറ്റ് ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യ്ത ‘ദൃശ്യം’. ഇതിനോടകം തന്നെ സിനിമയുടെ രണ്ടു ഭാഗങ്ങൾ ഇറങ്ങിയിട്ടുണ്ട് ,ഇപ്പോൾ  ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചു  സംസാരിക്കുകയാണ്  സംവിധായകൻ ജീത്തു ജോസഫ്, ദൃശ്യം മൂന്നാം ഭാഗം ഉണ്ടെങ്കിൽ അതിൽ കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന കഥാപാത്രം തിരികെ വന്നേക്കും. ദൃശ്യം എന്ന് പറയുന്ന സിനിമയ്ക്ക് നാളെയൊരു മൂന്നാം ഭാഗം ഉണ്ടെങ്കിൽ ഒരു കാരണവശാലും പുറത്ത് നിന്നൊരു പുതിയ കഥാപാത്രത്തെയും താൻ അതിൽ കൊണ്ട് വരില്ല.

പുറത്ത് നിന്നൊരു പുതിയ കഥാപാത്രത്തെയും താൻ അതിൽ കൊണ്ട് വരില്ല. അപ്പോൾ ദൃശ്യത്തിന്റെ ചാരുത തന്നെ പോവുമെന്നും  ദൃശ്യം ജോർജ് കുട്ടിയ്ക്ക് വേണ്ടിയാണ് നിൽക്കുന്നത്. ചിലപ്പോൾ സഹദേവൻ വന്നേക്കാം, കാരണം സഹദേവൻ മുൻപേ ഉണ്ടായിരുന്ന ആളാണ്. മൂന്നാം ഭാഗം സംഭവിക്കുകയാണെങ്കില്‍ ഇങ്ങനെ ആയിരിക്കും അത് അവസാനിപ്പിക്കേണ്ടത് എന്നൊരു ആലോചന മനസില്‍ ഉണ്ടായിരുന്നു. . എന്തായാലും ആലോചിക്കുന്നുണ്ട്. ഇല്ല എന്ന് പറയാന്‍ പറ്റില്ല.

കാരണം ഒന്നാം ഭാഗം കഴിഞ്ഞപ്പോള്‍  ഒരിക്കലും രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ചിരുന്നില്ല. അത് ചുമ്മാ ഒന്ന് ആലോചിച്ചപ്പോള്‍ അതിനുള്ള സാധ്യത കിട്ടി. ഒന്നാം ഭാഗം കഴിഞ്ഞപ്പോള്‍ സിനിമ തീര്‍ന്നു എന്ന് തന്നെയാണ്  കരുതിയത്. എന്നാല്‍ അതില്‍ നിന്ന് ഒരു സെക്കന്‍ഡ് സംഭവിച്ചു. അതിനാല്‍ ഒരു മൂന്നാം ഭാഗം സംഭവിച്ച് കൂടായ്കയില്ല. പക്ഷെ, അത് പറയാറായിട്ടില്ല.സംവിധയകാൻ പറയുന്നു