
മികച്ച അഭിനയം കാഴ്ചവെച്ചിട്ടും തമിഴിലെ സൂപ്പർതാരങ്ങളായ അജിത്തിനും സൂര്യയ്ക്കും ഉള്ളതുപോലെ ആരാധകർ നിങ്ങൾക്കില്ലല്ലോ. ടോപ് ത്രിയിൽ എത്താനായില്ലല്ലോ, എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം ചിയാൻ വിക്ര൦ തക്കതായ മറുപടി നല്‍കുകയും ചെയ്ത. വ്യാഴാഴ്ച പുറത്തിറങ്ങുന്ന ‘തങ്കലാന്‍’ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിക്രത്തിന് നേരെ ഈ ചോദ്യംമാധ്യമപ്രവർത്തകൻ ചോദിച്ചത്. തന്റെ ആരാധകരെ കാണണമെങ്കില്‍ തിയേറ്ററിലേക്ക് വരൂ എന്നാണ് നടൻ പറയുന്നത്, ങ്കലാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ഈ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

തങ്കലാന്‍ പോലെ വലിയ ബജറ്റ് ചിത്രം ഹിറ്റാക്കണമെങ്കില്‍ ഫാന്‍സ് പവര്‍ വേണ്ടേ എന്നായിരുന്നു ആദ്യത്തെ ചോദ്യം. തനിക്ക് എത്രമാത്രം ഫാന്‍സ് ഉണ്ടെന്ന് ആദ്യദിവസം സിനിമ കളിക്കുന്ന തിയേറ്ററില്‍ പോയാല്‍ മനസിലാകുമെന്ന് വിക്രം മറുപടി നല്‍കി. ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ തന്റെ മാനേജറെ വിളിച്ചാല്‍ ശരിയാക്കുമെന്നും വിക്രം പറഞ്ഞു. എല്ലാ സിനിമാ ആരാധകരും തന്റെയും ആരാധകരാണെ് എന്നാണ് വിക്രം പറയുന്നത്.

ടോപ് 3, ടോപ് 4, ടോപ് 5 എന്നിങ്ങനെയുള്ള അളവ് കോലൊന്നുമില്ല. ആരാധകര്‍ മാത്രമല്ല, സാധാരണ പ്രേക്ഷകരുമുണ്ട്. നിങ്ങളെന്തായാലും തിയേറ്ററിലേക്ക് വരുമല്ലോ. നിങ്ങളുടെ നമ്പര്‍ എന്റെ അസിസ്റ്റന്റിനെ ഏല്‍പ്പിക്കാന്‍ മറക്കരുത്. ഇത് കഴിഞ്ഞ് സംസാരിക്കാം. ഇതേ ചോദ്യം ഒരു ദിവസം നിങ്ങള്‍ ആ താരങ്ങളോട് ചോദിക്കും.ഒരു പക്ഷേ, ആ ദിവസം നാളെ തന്നെയാകും എന്നാണ് വിക്രം മറുപടിയുമായി പറഞ്ഞത്. കൂടാതെ ചോദ്യം ചോദിച്ചയാളെ വേദിയിലേക്ക് ക്ഷണിച്ച വിക്രം ഏത് താരത്തിന്റെ ആരാധകനാണ് എന്നും ചോദിച്ചു. തന്റെ പ്രിയപ്പെട്ട നായകൻ സ്വന്തം അച്ഛനും നായിക അമ്മയും ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘നിങ്ങൾ നന്നായി അഭിനയിക്കുന്നുണ്ടല്ലോ,’ എന്നാണ് ഇതിന് മറുപടിയായി താരം പറഞ്ഞത്. നിങ്ങള്‍ വലിയ നിലയിലെത്തണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചത് എന്നായിരുന്നു ചോദ്യകര്‍ത്താവിന്റെ മറുപടി. തങ്കലാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.











