സാമന്ത വിഷമിക്കേണ്ട! ഞാൻ ഉണ്ട് കൂടെ , സമാന്തയോട് ആരാധകൻ ; നടിയുടെ മറുപടി ഇങ്ങനെ 

നടൻ  നാഗചൈതന്യയുടെയും, ശോഭിത ധൂലി പാലയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത് മുതൽ നാഗചൈതന്യയുടെ മുൻ പങ്കാളി സമാന്ത യെ  ചുറ്റിപ്പറ്റി നിരവധി  റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട് .ഇപ്പോൾ നാഗ ചൈതന്യയും, ശോഭിതാ ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ വീണ്ടും സാമന്തയ്ക്ക് പിന്തുണയുമായി നിരവധി ആരാധകർ എത്തുന്നുണ്ട്, അത്തരത്തിൽ സാമന്തയോട് വിവാഹാഭ്യർത്ഥന നടത്തിയ ഒരു ആരാധകന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.  വീഡിയോ പങ്കുവെച്ചതിന് പിന്നാലെ മറുപടിയുമായി കമന്റിൽ സാമന്തയുമെത്തി, സാമന്ത വിഷമിക്കേണ്ട, ഞാൻ എപ്പോഴും കൂടെയുണ്ടാവും, എനിക്ക് ഫിനാൻഷ്യലി സെറ്റ് ആവാൻ ഒരു രണ്ട് വർഷം തരൂ എന്നാണ്

ബാഗ് പാക്ക് ചെയ്ത് വിമാനത്തിൽ സാമന്തയുടെ വീടുവരെ എത്തുന്ന തരത്തിൽ ഗ്രാഫിക്സിന്റെ സഹായത്തോടെ മുകേഷ് ചെയ്തിരിക്കുന്നത്.വീഡിയോ ശ്രദ്ധയിൽപെട്ടതോടെ കമന്റുമായി സാമന്തയെത്തി. ‘ബാക്ഗ്രൗണ്ടിലെ ജിം എന്നെ ഏതാണ്ട് കണ്‍വിന്‍സ് ചെയ്തതാണ്’ എന്നാണ് നടി പറയുന്നത്. നിരവധി പേരാണ് മുകേഷിന്റെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘സമാന്തയ്ക്ക് ദശലക്ഷക്കണക്കിന് ആരാധകരുണ്ടെങ്കില്‍ അതിലൊരാളാണ് ഞാൻ.

സമാന്തയ്ക്ക് പത്ത് ആരാധകരുണ്ടെങ്കില്‍ അവരിൽ ഒരാളും ഞാനാണ്. സമാന്തയ്ക്ക് ഒരേയൊരു ആരാധകനെ ഉള്ളൂവെങ്കിൽ അത് ഞാൻ മാത്രമാണ്. സമാന്തയ്ക്ക് ഒരു ആരാധകനും ഇല്ലെങ്കില്‍ അതിനർത്ഥം ഞാന്‍ ഈ ഭൂമിയില്‍ ഇല്ലെന്നാണ്, ഈ ലോകം സമാന്തയ്ക്ക് എതിരാണെങ്കില്‍ ഞാന്‍ ഈ ലോകത്തിന് എതിരാണ്’ എന്നാണ് സാമാന്തയുടെ കമന്റിന് മുകേഷ് മറുപടി പറഞ്ഞിരിക്കുന്നത്.