തന്നെ മഞ്ജു വാര്യരുമായി താരതമ്യം ചെയ്യുന്നത് വലിയകാര്യമാണ്! തനിക്ക് സ്ട്രോങിന്റെ കൂടെത്തന്നെ ദുർബലതയുമുണ്ട്; പാർവതി തിരുവോത് 

നടി മഞ്ജു വാര്യരുമായി തന്നെ താരതമ്യ ചെയ്ത  പറയുന്നത്  തന്റെ വിജയമാണെന്നും, അങ്ങനെ കേൾക്കുന്നത് വലിയ കാര്യമായി തോന്നുന്നുവെന്നും നടി പാർവതി തിരുവോത്ത് പറയുന്നു. കരിയറിൽ പലപ്പോഴും മഞ്ജു വാര്യരുമായി പാർവതി തിരുവോതിനെ പ്രേക്ഷകർ  താരതമ്യം ചെയ്യറുണ്ട്.
മഞ്ജുവിനെ പോലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ തുടരെ ലഭിക്കുന്ന മലയാളത്തിലെ ഏക നടിയും പാർവതി തന്നെയാണ്. ഇതേക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് പാർവതി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. അങ്ങനെ കേൾക്കുന്നത് വലിയ കാര്യമാണ് നടി പറയുന്നു,

താൻ  തുടങ്ങിയത് 2005-2006 കാലങ്ങളിലാണ്. അന്ന് സ്ത്രീകഥാപാത്രങ്ങളെ സ്ട്രോങ്, ബോൾഡ്, ഇൻഡിപെൻഡന്റ് എന്ന സോണിൽ ഇടുകയാണ്. പക്ഷെ ഒന്നും ഒരു സോണിൽ നിലനിൽക്കുന്നില്ല. സ്ട്രോങിന്റെ കൂടെത്തന്നെ ദുർബലതയുമുണ്ട്. സ്വാതന്ത്ര്യത്തിന്റെ കൂടെ തന്നെ ആശ്രിതത്വവുമുണ്ട്. എല്ലാ വശങ്ങളും മനസിലാക്കുന്ന രീതിയിലുള്ള കഥകൾ വരണ൦ ,’ടേക്ക് ഓഫ് ‘ചെയ്യുന്ന സമയത്ത് എല്ലാവർക്കും വലിയ ആശങ്ക സമീറ ചിരിക്കുന്നില്ല എന്നായിരുന്നു. സമീറയുടെ പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്ന ആൾക്ക് ചിരിയല്ല മുൻ​ഗണന. സമീറ  അതിജീവിക്കാൻ നോക്കുകയാണ്

തന്നെ ഒരു  വാചകത്തിൽ മഞ്ജു വാര്യര്ടെ കൂടെ പറയുന്നത് തന്നെ തനിക്ക് വിജയമാണ്. തന്റെ സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെടുമ്പോഴുള്ള തോന്നലുകൾ പ്രൊഡ്യൂസറുടെ കാര്യത്തിൽ നിരാശ തോന്നാറുണ്ട്. ഒരു കൂട്ടം ആളുകൾ അവർ അധ്വാനിച്ച പണമാണ് നിക്ഷേപിക്കുന്നത്. അത് നിസാരമായി കാണാനാകില്ല. വിജയിക്കണേ എന്ന പ്രതീക്ഷ എപ്പോഴും ഉണ്ടാകും. നടന്നില്ലെങ്കിൽ അതിന്റെ വിഷമവും ഉണ്ടാകും. എന്നാൽ അഭിനയിച്ച് കഴിയുമ്പോൾ തന്നെ സംതൃപ്തിയും സമാധാനവും കിട്ടും. അതൊരു പക്ഷെ സ്വാർത്ഥതയായിരിക്കാ൦ പാർവതി പറയുന്നു