
പ്രേക്ഷകര്‍ ഏറെ നാളായി അക്ഷമയോടെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടിയുടെ ‘ബസൂക്ക’, എന്നാൽ ഒരിടക്ക് ചിത്രത്തിന്റെ ഷൂട്ട് കമ്പ്ലീറ്റ് ആയില്ലെന്നും കുറച്ചു ഭാഗങ്ങൾ എടുക്കാൻ ഉണ്ടെന്നും വാർത്തകൾ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘ബസൂക്ക’യുടെ ടീസര്‍ റിലീസുമായി ബന്ധപ്പെട്ട അപ്ഡേറ്റാണ് പുറത്തുവന്നത്. ഓഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് ‘ബസൂക്ക’യുടെ ടീസര്‍ റിലീസ് ചെയ്യും. മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ‘ബസൂക്ക’യുടെ ടീസര്‍ റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്


ടീസര്‍ റിലീസ് പോസ്റ്ററും താരം പങ്കുവച്ചിട്ടുണ്ട്. ലക്ഷ്യത്തിലേക്കും നോക്കി കയ്യില്‍ തോക്കുമായി സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണാനാവുക. മുഖം പൂർണമായും വെളിവാകാത്ത തരത്തിൽ ആണ് പോസ്റ്ററിൽ മമ്മൂട്ടിയുള്ളത് . മമ്മൂട്ടി ഒരു സ്റ്റൈലൻ ഗെറ്റപ്പിലാകും ബസൂക്കയിൽ എത്തുക എന്ന് അപ്ഡേറ്റുകളിൽ നിന്നും മുൻപ് വ്യക്തമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ എത്തിയ മമ്മൂട്ടി പടത്തിന്റെ അപ്ഡേറ്റ് ആവേശത്തിലാണ് ആരാധകർ ഇപ്പോൾ

ഇതൊരു ഹൈവോള്‍ട്ടേജ് ആക്ഷന്‍ പടമാകുമെന്ന പ്രതീക്ഷ ആരാധകര്‍ പങ്കു വെക്കുമ്പോൾ എന്നും വ്യത്യസ്ത ലുക്കിലും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും ആരാധകരെ ഞെട്ടിക്കുന്ന മമ്മൂട്ടിയുടെ ബസൂക്കയും പ്രേക്ഷകരെ അമ്പപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ ഓണം ബസൂക്ക കൊണ്ടുപോകുമെന്നും ആരാധകർ പറയുന്നു . മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക.ബസൂക്കയുടെ ഏറ്റവും പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ ടീസര്‍ ഓഗസ്റ്റ് 15ന് രാവിലെ 10 മണിക്കെത്തും എന്ന അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്












