താൻ ഒരുപാട് കഷ്ടപെട്ടതാണ്! ഇന്നും ഒരു കുഞ്ഞില്ല, സ്വന്തമായി വീടില്ല, വിനോദ് കോവൂർ 

മനുഷ്യൻ എപ്പോഴും ഡൗൺ ടു എർത്താവണം. അല്ലെങ്കിൽ മനുഷ്യന് അഹംഭാവം വരു൦ , അങ്ങനെ അഹംഭാവം തോന്നുമ്പോൾ മെഡിക്കൽ കോളജിന്റെ ക്യാഷ്യാലിറ്റിയിലോ ,പെയിൻ ആന്റ് പാലിയേറ്റീവിലെ രോ​ഗികളെ കാണുകയോ  അല്ലെങ്കിൽ ദുരന്തം നടന്ന വയനാട്ടിലെ പ്രദേശം ഒന്ന് പോയി കണ്ടാലോ മതി നടൻ വിനോദ് കോവൂർ പറയുന്നു, താൻ ഒരുപാട് സോഷ്യൽ വർക്ക് ചെയ്യുന്നയാളാണ്.  ജീവിച്ചിരിക്കുന്നിടത്തോളം കാലം മറ്റുള്ളവർക്ക് സ്വൈര്യവും സമാധാനവും സന്തോഷവും കൊടുക്കുക എന്നതാണ് തന്റെ പോളിസി. ചുണ്ടിൽ പുഞ്ചിരിയും മനസിൽ‌ സ്നേഹവും കൈകളിൽ സേവനവുമായി ജീവിക്കാനാണ് തനിക്കിഷ്ട൦

താൻ വളർന്ന് വന്ന വഴികൾ തനിക്ക് അറിയാം. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നും തനിക്ക് കഷ്ടപ്പാടുണ്ടു, താൻ ഇപ്പോഴും സ്വന്തമായി വീട് വെച്ചിട്ടില്ല. എനിക്ക് ഇപ്പോഴും ഒരു കുഞ്ഞായിട്ടില്ല. അങ്ങനെ പല സങ്കടങ്ങളും തനിക്കുണ്ട്. ഈ സങ്കടങ്ങളൊക്കെ വെച്ചും മറ്റുള്ളവരെ ചിരിപ്പിക്കാൻ താൻ ശ്രമിക്കാറുണ്ട്. വയനാട്ടിൽ ദുരന്തം നടന്ന സ്ഥലത്ത് പോകുന്നുണ്ട്. താൻ അവിടുത്തെ സ്കൂൾ കുട്ടികളെയെല്ലാം മോട്ടിവേറ്റ് ചെയ്യാനും അവർക്കെല്ലാം സന്തോഷം കൊടുക്കാനും തന്നെ  വിളിച്ചിട്ടുണ്ടു,

അതിന്   താൻ പോകുന്നുണ്ട്  അതൊക്കെ തനിക്ക് മനസിന് ഒരുപാട് സന്തോഷമുള്ള കാര്യമാണ് , തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഒരു  ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ  വിശേഷങ്ങൾ പങ്കിടുകയാണ്  നടൻ വിനോദ് കോവൂർ. കട്ടപ്പാടത്തെ മാത്രികൻ എന്ന സിനിമ ഈ ആ​ഗസ്റ്റ് 30ന് തിയേറ്ററുകളിൽ എത്താൻ പോവുകയാണ്. ഒരു സാധാരണക്കാരന്റെ യാഥാർത്ഥ്യങ്ങൾ വിളിച്ച് പറയുന്ന പച്ചയായ സിനിമയാണതെന്നും നാട്ടിൻപുറത്തിന്റെ നന്മയും നിഷ്കളങ്കതയും വിശുദ്ധിയുമെല്ലാം നിറഞ്ഞ് നിൽക്കുന്ന സിനിമയാണ്. അതിൽ നല്ലൊരു കഥാപാത്രം ചെയ്യാനുള്ള ഭാ​ഗ്യം തനിക്കുണ്ടായിയെന്നു വിനോദ് കോവൂർ പറയുന്നു