ഞാൻ ചിലത് എഴുതിയിട്ടുണ്ട്, അത് നിന്റെ മുഖം മനസിൽ കണ്ടുകൊണ്ടാണ്! നടൻ ധനുഷിന് കുറിച്ച് നിത്യ മേനോൻ 

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി ലഭിച്ചിരിക്കുകയായാണ് ന‌ടി നിത്യ മേനോന്. ‘തിരുച്ചിത്രമ്പലം’ എന്ന തമിഴ് സിനിമയിലെ പ്രകടനത്തിനാണ്  70ആമത് ദേശീയ ചലച്ചിത്ര പുരസ്കാരം നടി നേടിയത് അതും  നിത്യ മേനോനെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരത്തിന് ആണ്  അർഹയാക്കി മാറ്റിയത്. ഇപ്പോഴിതാ തിരുച്ചിത്രമ്പലം സിനിമയിലേക്ക് നായകൻ ധനുഷ് തന്നെ വിളിച്ചതിനെക്കുറിച്ച് നിത്യ മേനോൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ  ശ്രദ്ധ ആകുന്നത്. ധനുഷ് തന്നെ വിളിച്ച് ആദ്യം ചോദിച്ചത്, നീ എല്ലാവരുടെ കൂടെയും സിനിമ ചെയ്യുന്നു,എന്നാൽ  എന്തുകൊണ്ട് തന്റെയൊപ്പം ചെയ്യുന്നില്ല എന്നായിരുന്നു.

അങ്ങനെയൊന്നുമില്ലെന്ന് താൻ  പറഞ്ഞു. താൻ ചിലത് എഴുതിയിട്ടുണ്ട്. നിന്റെ മുഖമാണ് മനസിൽ കണ്ടത്. നീ ചെയ്താൽ മാത്രമേ വർക്കാവൂ എന്ന് ധനുഷ് പറഞ്ഞപ്പോൾ താൻ അതിന് ഓക്കെ പറയുകയായിരുന്നു, നമ്മൾ ജോലി എത്ര നന്നായി ചെയ്യുന്നു എന്നതിനെ അദ്ദേഹം അഭിനന്ദിക്കും. അതുകൊണ്ടാണ് തന്നോട് ഇത്ര സ്നേഹ൦, എത്ര നന്നായി ചെയ്യുന്നു, ഒന്നും പറയേണ്ടതില്ല അവൾ തന്നെ ചെയ്യുന്നു എന്നൊക്കെ ധനുഷ് തന്നെ പറയാറുണ്ട്.

അതുപോലെ തന്നെ ഇനി ചെയ്യാനിരിക്കുന്ന സിനിമകളിലേക്ക് കൂടി തനിക്ക് അവസരം നൽകുന്നതിനെപ്പറ്റി ധനുഷ് എങ്ങനെയാണ് തന്നോട് വിശദീകരിച്ചത് എന്നും നിത്യ മേനോൻ പറയുന്നു. ഹോൾസെയിലായി ആറ് മാസത്തേക്ക് നിന്റെ ഡേറ്റ് വാങ്ങി വെക്കാമെന്ന് കരുതുന്നു. അടുത്തത് ഈ സിനിമകളാണ് താൻ ചെയ്യുന്നത്, നീ എല്ലാം ചെയ്യുമെങ്കിൽ ചെയ്തോളൂ എന്ന് വരെ ധനുഷ് തന്നോട് പറഞ്ഞു , പക്ഷെ തനിക്കങ്ങനെ ചെയ്യാൻ പറ്റില്ല. മറ്റ് സിനിമകൾ ചെയ്യാനുണ്ട്, താൻ മറുപടി നൽകി,ധനുഷ് വളരെ ശരിയാണ്. തനിക്ക് വളരെയധികം കഴിവുണ്ട്. തന്റെ കഴിവിന്റെ മേൽഭാ​ഗം പോലും ഇതുവരെ തൊട്ടിട്ടില്ലെന്ന് താൻ കരുതുന്നെന്നും നിത്യ മേനോൻ പറഞ്ഞു