ഒരേ സമയം കൗതുകവും, ഭീതിയും ഉണർത്തുന്ന വാർത്ത! ആസിഫ് അലി, അപർണ്ണ ബാലമുരളി ഒന്നിച്ചഭിനയിക്കുന്ന ‘കിഷ്ക്കിന്ധാകാണ്ഡം’ ടീസർ  

ആസിഫ് അലി നായകനാകുന്ന ദിൻ ജിത്ത് അയ്യത്താൻ സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് കിഷ്ക്കിന്ധാകാണ്ഡം.ഇപ്പോൾ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ആണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്, ‘ഋതു’ എന്ന ചിത്രത്തിന് ശേഷം ആസിഫും, നിഷാനും ഒന്നിച്ചഭിനയിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്, ചിത്രത്തിൽ നായിക ആയി എത്തിയിരിക്കുന്നത് അപർണ്ണ ബാലമുരളിയാണ്,  ഇതിലെ കഥാപാത്രം നിഷാനെ വീണ്ടും മലയാള സിനിമാപ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ.

ഈ ചിത്രത്തിൽ വിജയരാഘവൻ, ജഗദീഷ്, മേജർ രവി, വൈഷ്ണവിരാജ്, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു, ചിത്രത്തിന്റെ തിരകഥ- ഛായാഗ്രഹണം രാഹുൽ രമേശ്, കലാസംവിധാനം – സജീഷ് താമരശ്ശേരി,എഡിറ്റിങ് – സൂരജ് ഇ. എസ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട്,എന്നിവരാണ്

സംവിധായകൻ ദിൻജിത്തിൻ്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം, ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്, സിനിമയുടെ ചിത്രീകരണം ഒളപ്പമണ്ണ മന, ധോണി, ഹൈദ്രാബാദ്, ജാർഖണ്ഡ് എന്നിവിടങ്ങളിലായിരുന്നു