
തനിക്ക് പ്രേതങ്ങളിൽ വിശ്വാസമില്ല എന്നാൽ തനിക്ക് അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പ്രകാശ് പോൾ പറയുന്നു . ഒരു കാലത്ത് മലയാളിയെ വിസ്മയിപ്പിച്ച ഹൊറർ ത്രില്ലർ പരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ‘കടമറ്റത്ത് കത്തനാർ’. മലയാളിയെ വിസ്മയിപ്പിച്ച ആദ്യ സൂപ്പർനാച്ചുറൽ ഡ്രാമ സീരിയലായും കടമറ്റത്ത് കത്തനാരെ വിശേഷിപ്പിക്കാം. സീരിയലിൽ ടൈറ്റിൽ റോൾ ചെയ്തത് നടൻ പ്രകാശ് പോളായിരുന്നു. ഇപ്പോൾ കടമറ്റത്ത് കത്തനാരിൽ നീലിയായി അഭിനയിച്ച നടി സുകന്യയെ കുറിച്ചു നടൻ പറഞ്ഞ കാര്യങ്ങളാണ് ശ്രെദ്ധ നേടുന്നത്,

വ്യക്തി എന്ന നിലയിൽ സുകന്യയെ ഇഷ്ടമല്ലാ പക്ഷെ സുകന്യ നല്ല നടിയാണ് പ്രകാശ് പോൾ പറയുന്നു, നീലിയായി പലരും അഭിനയിച്ചുവെങ്കിലും നടി സുകന്യ നീലയെ അവതരിപ്പിച്ചപ്പോഴാണ് അത് കൃത്യമായത്.നടി എന്ന നിലയിൽ സുകന്യയെ അംഗീകരിക്കാതെ ഇരിക്കാൻ പറ്റില്ല എന്നും എന്നാൽ പക്ഷെ അതുപോലെ തന്നെ വ്യക്തി എന്ന നിലയിൽ സുകന്യയെ തനിക്ക് ഇഷ്ടമല്ല എന്നും നടൻ പറയുന്നു. അവർ ഒരു നല്ല വ്യക്തിയല്ല. പക്ഷെ നല്ല നടിയാണ്. തനിക്ക് അങ്ങനെ തോന്നി. അതല്ലാതെ പ്രത്യേകം ഒരു കാരണം വെച്ച് സുകന്യയെപ്പറ്റി മോശം പറഞ്ഞതല്ല പ്രകാശ് പറഞ്ഞു.,

സുകന്യയെന്ന വ്യക്തിയേക്കാൾ തനിക്കിഷ്ടം സുകന്യയെന്ന നടിയെയാണ് എന്നും പ്രകാശ് പോൾ കൂട്ടി ചേർത്തു. അധികം ആരോടും സംസാരിക്കാറില്ല സുകന്യ. പക്ഷെ നടിയെന്ന രീതിയിൽ പെർഫെക്ടുമായിരുന്നു. തന്നോടൊന്നും സുകന്യ സംസാരിച്ചിട്ടേയില്ല, ഡയലോഗ് അല്ലാതെ മറ്റൊന്നും താനും സുകന്യയോട് സംസാരിച്ചിട്ടില്ല. പ്രൊഫഷണൽ ബന്ധം മാത്രമെ തങ്ങൾ തമ്മിലുണ്ടായിട്ടുള്ളുവെന്നും പ്രകാശ് പോൾ പറയുന്നു.











