അജിത്തിന്റെ സഹോദരിവേഷം ചെയ്യാൻ താല്പര്യമില്ല! പകരം ജോഡിയാകാം; കീർത്തി സുരേഷ് 

നടൻ അജിത്തിന്റെ ജോഡിയായി അഭിനയിക്കാൻ  തനിക്ക് താൽപര്യ൦ എന്നാൽ  അദ്ദേഹത്തിന്റെ സഹോദരി വേഷം ചെയ്യാൻ താത്പര്യമില്ലെന്ന്  നടി കീർത്തി സുരേഷ് പറയുന്നു, തന്റെ പുതിയ സിനിമ ‘രഘുതാത്ത’യുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ ആഗ്രഹം കീർത്തി സുരേഷ് പങ്കു വെച്ചത്.തനിക്ക് അജിത്ത് സാറിനൊപ്പം അഭിനയിക്കാൻ വളരെ ആഗ്രഹമുണ്ട്.എന്നാൽ ജോഡിയാകാം അല്ലാതെ സഹോദരിവേഷം പറ്റില്ല നടി പറയുന്നു.അതുപോലെ ആ  ഒരു അവസരത്തിന് വേണ്ടിയാണ് താൻ   കാത്തിരിക്കുന്നത്.നടി പറയുന്നു.

അജിത്തിനെപ്പറ്റിയുള്ള കീർത്തി സുരേഷിന്റെ ഈയൊരു പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി ശ്രദ്ധിക്കപ്പെടുകയാണ്, അജിത്തിനെ ആദ്യമായി പരിചയപ്പെട്ടപ്പോഴുള്ള അനുഭവവും കീർത്തി സുരേഷ് ഈയൊരു അഭിമുഖത്തിലൂടെ പങ്കു വെക്കുന്നുണ്ട്. അജിത്തിനെ താൻ നേരിട്ട് ആദ്യമായി കണ്ടത് ഒരു ​ഹോട്ടലിൽ വെച്ചാണ്,അണ്ണാത്തെയുടെ ഷൂട്ടിങ് ഹൈദരാബാദ് നടക്കുമ്പോൾ ഷൂട്ടിങുമായി ബന്ധപ്പെട്ട് അദ്ദേഹവും അവിടെ ഉണ്ടായിരുന്നു. താൻ താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് അദ്ദേഹത്തെ കണ്ടപ്പോൾ താൻ അങ്ങോട്ട് ചെന്ന് സംസാരിച്ച് പരിചയപ്പെട്ടു

വിജയ്, രജിനികാന്ത്, വിക്രം, ശിവകാർത്തികേയൻ, ചിരഞ്ജീവി, മോഹൻലാൽ, ദിലീപ്, ദുൽഖർ സൽമാൻ, ടൊവിനോ തോമസ് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായിട്ടുള്ള കീർത്തി സുരേഷ് പക്ഷെ ഇതുവരെ നടൻ‌ അജിത്ത് കുമാറിനൊപ്പം അഭിനയിച്ചിട്ടില്ല. അത്തരത്തിലുള്ള ഒരു അവസരത്തിന് വേണ്ടിയാണ് കീർ‌ത്തി സുരേഷും കാത്തിരിക്കുന്നത്.