ഓട്സ് നല്ലതാണ് എന്ന് എല്ലാവർക്കും അറിയാം, പക്ഷേ ഓ​ട്സിന്റെ ഈ ​ഗുണങ്ങൾ കൂടി ഒന്ന് മനസിലാക്കൂ, ചർമവും സംരക്ഷിക്കാം

ഓട്സ് നല്ലതാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ശരീരത്തിന്‍റെ ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ഓട്സ് നല്ലതാണെന്ന് എത്ര പേർക്ക് അറിയാം. ഓട്‌സിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ മുഖത്തെ ചുളിവുകളെ തടയാനും കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനുമൊക്കെ സഹായിക്കും. ചർമ്മത്തെ സംരക്ഷിക്കാൻ ഓട്സ് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ കുറിച്ച് അറിയാം.

ഓട്സ്- പപ്പായ

പഴുത്ത പപ്പായയുടെ പള്‍പ്പിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യണം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിന്‍റെ ഭാഗങ്ങളിലും പുരട്ടി 15 മിനിറ്റിന് കഴുകിക്കളയാം. മുഖത്തെ ചുളിവുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.

ഓട്സ്- കറ്റാർവാഴ ജെല്‍

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ ഓട്സും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകിയെടുക്കാം.

ഓട്സ്- തൈര്

രണ്ട് ടേബിൾസ്പൂൺ ഓട്സ്, മൂന്ന് ടേബിൾസ്പൂൺ തൈര് എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.