സിനിമാ ഷൂട്ടിനിടെ മദ്യപാന രംഗത്തിൽ ഗ്ലാസിൽ പകരുന്നത് കട്ടൻ ചായ അല്ല, ആശ ശരത്ത്

സിനിമാ ഷൂട്ടിനിടെ മദ്യപാന രംഗത്തിൽ ഗ്ലാസിൽ പകരുന്നത് കട്ടൻ ചായ അല്ലെന്നു പറയുകയാണ് നടി ആശ ശരത് . എന്താണ് അത്തരം സീനുകളിൽ ഗ്ലാസിൽ ഒഴിക്കുന്നതെന്ന രഹസ്യവും താരം വെളിപ്പെടുത്തുന്നുണ്ട് . സീനിലെ തന്റെ പ്രകടനം കണ്ട് താൻ യഥാർത്ഥത്തിൽ മദ്യപിക്കുമോയെന്ന സംശയം സംവിധായകൻ ലാലിന് വന്നുവെന്ന് ആശ ശരത്ത് പറഞ്ഞു. കിംഗ് ലയർ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയുള്ള സംഭവമാന് ആശാ ശരത്ത് പറയുന്നത് . ആശ ശരത്തിന്റെ വേറിട്ട വേഷങ്ങളെ കുറിച്ച് പറയുമ്പോൾ അതിൽ നിഴലിച്ചു നിൽക്കുന്ന വേഷങ്ങളിൽ ഒന്നാണ് ‘കിംഗ് ലയർ’ എന്ന ദിലീപ് ചിത്രത്തിലെ കഥാപാത്രം. ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യാ വേഷമായ ദേവികാ വർമയെ അവതരിപ്പിച്ചത് ആശ ശരത്താണ്. അൽപ്പം സ്റ്റൈലിഷ് ആയ കഥാപാത്രമായിരുന്നു ഇത്. ഷൂട്ടിങ്ങിനിടയിൽ വൈൻ ഗ്ലാസ് കയ്യിൽ പിടിച്ചുകൊണ്ടുള്ള ഒരു മദ്യപാന രംഗവും ഷൂട്ട് ചെയ്യേണ്ടതായി ഉണ്ടായിരുന്നു. അതേക്കുറിചാണ് ആശ ശരത്ത് ഇ വ്യക്തമാക്കുന്നത്. ലൊക്കേഷനിൽ വൈൻഗ്ലാസ് പിടിക്കാനും മറ്റും പഠിപ്പിക്കാൻ നിരവധിപ്പേർ ഉണ്ടായിരുന്നു എന്ന് ആശ ഓർക്കുന്നു.

ഇതിനിടയിൽ തമാശയായി ‘നീ നല്ല അടിയാണല്ലേ’ എന്ന് നടൻ ലാലിൻറെ കമന്റും എത്തി താരം കൂട്ടിച്ചേർത്തു . കുറച്ചു കാലം മുൻപ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആശ ശരത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സിനിമയിൽ മദ്യപാന രംഗം എന്നാൽ അത് കട്ടൻചായ എന്ന് വിശ്വസിച്ചവർ ഉണ്ടെങ്കിൽ, ആ ധാരണ മാറ്റുന്നതാണ് ആശ ശരത്തിന്റെ വെളിപ്പെടുത്തൽ . അന്ന് ആശ ശരത്തിന്റെ കയ്യിലിരുന്ന ഗ്ലാസിൽ പകർന്നത് മദ്യമോ കട്ടൻ ചായയോ അല്ല. പെപ്സി ആയിരുന്നു. സിനിമയിൽ കണ്ട രംഗത്തിൽ അതാണ് പകർത്തിയതും. സിനിമയിലെത്തിയ തുടക്കകാലത്ത് ആശ ശരത്ത് ചെയ്ത സിനിമകളിൽ ഒന്നായിരുന്നു ദിലീപ് നായകനായ കിം​ഗ് ലയർ. സിദ്ദിഖ് തിരക്കഥ എഴുതിയ സിനിമ സംവിധാനം ചെയ്തത് നടനും തിരക്കഥാകൃത്തും സംവിധായകനുമെല്ലാമായ ലാലാണ്. മഡോണ സെബാസ്റ്റ്യൻ നായികയായ സിനിമയിൽ ബാലുവും ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിൽ ആശ ശരത്ത് ലാലിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്.

അതേസമയം നടി ആയും നർത്തകി ആയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവൾ ആണ് ആശ ശരത്അതേസമയം ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ആശക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ ശേഷവും അഭിനയവും നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന ആശ നൃത്തവിദ്യാലയവും നടത്തിവരികയാണ്. 2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കര്‍മ്മയോദ്ധാ, ദൃശ്യം, വര്‍ഷം, സക്കറിയയുടെ ഗര്‍ഭിണികള്‍, ഏഞ്ചല്‍സ്, പാവാട, കിങ് ലയര്‍, ആടുപുലിയാട്ടം, അനുരാഗ കരിക്കിന്‍ വെള്ളം, ദൃശ്യം 2 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ ആശ ശരത്ത് സജീവ സാന്നിധ്യമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്.