ഉയർച്ചക്കു വേണ്ടി അഡ്ജസ്റ്റ്മെന്റുകൾക്ക് വഴങ്ങി! വർഷങ്ങൾക്കിപ്പുറം അതൊരു ആക്രമണമായിരുന്നു എന്ന് പറയുന്നത് തെറ്റാണ്; റോഷ്‌ന ആൻ റോയ് 

സിനിമയിൽ എത്തുന്നത് പോപ്പുലാരിറ്റിക്കു വേണ്ടിയാണ്. ആ മേഖലയിലെ ഉയർച്ചക്കു വേണ്ടി അഡ്ജസ്റ്റ്മെന്റുകൾക്ക് വഴങ്ങിയതിന് ശേഷം വർഷങ്ങൾക്കിപ്പുറം അതൊരു ആക്രമണമായിരുന്നു എന്ന് പറയുന്നത് തെറ്റാണെന്നാണ് നടി റോഷ്ന ആൻ റോയ് പറയുന്നു, ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പറയുകയാണ് നടി. ഏത് മേഖലയിലും കംഫർട്ടബിളായിട്ട് വർക്ക് ചെയ്യാൻ സാധിക്കണം. അതാണ് എപ്പോഴും പ്രധാനപ്പെട്ടത്. ചൂഷണം ചെയ്യപ്പെടുമ്പോൾ എല്ലാവർക്കും ബുദ്ധിമുട്ടാണ്. അത് സ്ത്രീകൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും അതേ പ്രശ്നങ്ങൾ നേരിടും. അവർക്ക് ചിലപ്പോൾ സിനിമയോടുള്ള അതിയായ ആ​ഗ്രഹം കൊണ്ടായിരിക്കും ഇത്തരത്തിൽ അഡ്ജസ്റ്റ്മെന്റുകൾ ചെയ്യുന്നത്

ഇത്തരം അഡ്ജസ്റ്റ്മെന്റുകളെല്ലാം ചെയ്തതിനു ശേഷം പിന്നീട് ആ വ്യക്തി ആക്രമിച്ചു എന്ന് പറയുന്നതിൽ അർത്ഥമില്ല. സ്വന്തം സ്വാർത്ഥ താത്പര്യത്തിനു വേണ്ടി പല കാര്യങ്ങളിലും വിട്ടു വീഴ്ച ചെയ്തിട്ട് പിന്നീട് ഒന്നും പറയുന്നതിൽ കാര്യമില്ല. സ്വന്തം പോപ്പുലാരിറ്റിക്കു വേണ്ടി പലതും ചെയ്തിട്ട് വേറൊരു അവസരത്തിൽ ലൈം​ഗികമായി പീഡിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ല. പരസ്പരം പ്രശ്നങ്ങളില്ലാതെ അഡജസ്റ്റ്മെന്റ് ചെയ്യുന്നത് പീഡനമല്ല. എന്നാൽ ഒരാൾ മറ്റൊരാളെ നിർബന്ധിച്ച് ബലപ്രയോ​ഗത്തിലൂടെ ആക്രമിക്കുന്നതാണ് തെറ്റ്

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെ നിരവധി താരങ്ങളാണ് മുന്നോട്ട് വന്നിട്ടുള്ളത്. പലരും പല രീതിയിലുള്ള ആരോപണങ്ങൾ ഉയർത്തുന്നുണ്ട്. സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി അഭിനയത്തിലേക്ക് വന്നെത്തിയ നടിയല്ല റോഷ്ന ആൻ റോയ്. ഡാൻസിനോടായിരുന്നു ചെറുപ്പം മുതൽക്കേയുള്ള താത്പര്യം. ഡാൻസറായിട്ടാണ് റോഷ്ന  കരിയർ  തുടങ്ങുന്നത്,