
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ എല്ലാവരുടെയും മനസിൽ തെളിയുന്ന ഒരു മുഖമാണ് നടി ഭാവന, വർഷങ്ങൾക്ക് മുൻപ് ദിലീപിന്റെ പേര് പുറത്തുവന്നപ്പോൾ എല്ലാവരുടെയും മനസിൽ ഒരു മരവിപ്പ് ഉണ്ടായിരുന്നു, അതേ മരവിപ്പാണ് ഇപ്പോൾ നമ്മൾ കൈയടിച്ചു ആഘോഷിച്ച താരങ്ങളുടെ ഓരോ പേരും പ്രതികൂട്ടിൽ കാണുമ്പോൾ, അതെ പോലെ അന്ന് ഭാവനയെ ഇര എന്ന് വിളിച്ചിരുന്നു എന്നാൽ ഇപ്പോൾ ഒരുപാട് ഇരകളാണ് രംഗത്തു എത്തുന്നത്. എന്നാൽ ഇപ്പോൾ നടി ഭാവനയുടെ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയിൽ വീണ്ടും ശ്രെദ്ധ ആകുന്നത്.

ചില സാഹചര്യങ്ങളിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. നിരന്തരം സിനിമകൾ ചെയ്യുമ്പോൾ പലപ്പോഴും താൻ ബ്ലാങ്ക് ആയിട്ടുണ്ട്. പല രീതിയിലുള്ള ചിന്തകൾ തന്നെ വേട്ടയാടിയായിട്ടുണ്ട്, ചിലപ്പോൾ ഒരു മാറ്റം ഉണ്ടാകുമ്പോൾ ആ ബുദ്ധിമുട്ട് മാറിയിരിക്കും, എന്നാൽ പിന്നെയും ആ പ്രതിസന്ധി ഘട്ടങ്ങൾ വന്നേക്കും. ഒരിക്കലും ഒരാളെയും പുറത്തുനിന്നു കൊണ്ട് ജഡ്ജ് ചെയ്യാൻ കഴിയില്ല.

ഒരു ചിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്യ്തതുകൊണ്ടോ, അല്ലെങ്കിൽ ഒരു വീഡിയോ ചെയ്യ്തതുകൊണ്ടോ അയാൾ വലിയ രീതിയിൽ ഹാപ്പി ആണെന്ന് ചിന്തിക്കരുത്, ചിലപ്പോൾ ആ ഒരു ദിവസമായിരിക്കും അവർ ഹാപ്പി. എന്നാൽ ചില ദിവസങ്ങളിൽ അവർ നേരെ തിരിച്ചു ഹാപ്പി ആയിരിക്കില്ല ഭാവന പറയുന്നു. ഞാൻ അങ്ങനെ ഒരാളാണ്. താൻ കടന്നു പോയ മാനസിക സംഘർഷങ്ങൾ ഏതൊരു മനുഷ്യനും ഉണ്ടാവുന്നതാണ്. അതിൽ നിന്നും പുറത്ത് വരുന്നത് അത്ര എളുപ്പമല്ല. എന്നും രാവിലെ എഴുന്നേൽക്കുന്നത് ഇന്ന് എല്ലാം ശരിയാക്കാം എന്ന ധാരണയിൽ അല്ല. ചില കാര്യങ്ങൾ അത് മനസിൽ തന്നെ ഒരു നോവായി നിലനിൽക്കും നടി പറയുന്നു












