വാതിലിൽ മുട്ടിയ നടൻ സുരാജ്! എന്നാൽ തുറന്നുപറച്ചിൽ തന്നെ വേട്ടയാടുന്നു എന്ന്; ശിവാനി ഭായ് 

നടി ശിവാനി ഭായ് നടത്തിയ ഒരു ആരോപണം ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുകയാണ്, തന്റെ വാതിലിൽ മുട്ടിയ നടൻ ചൈന ടൗൺ  എന്ന സിനിമയിലെ അവസരം തട്ടിക്കളഞ്ഞു  എന്നും അന്ന് തന്നെ സഹായിച്ചത് നടൻ മോഹൻലാൽ ആയിരുന്നു എന്നുമായിരുന്നു ശിവാനി വ്യക്തമാക്കിയത്, ഹേമ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നടി ഈ കാര്യം വെളിപ്പെടുത്തിയത്, പിന്നീട് നടിയുടെ ഈ വെളിപ്പെടുത്തലിൽ ആരാണ് വാതിലിൽ മുട്ടിയ നടൻ എന്നുള്ള അന്വേഷണത്തിൽ ആയിരുന്നു സോഷ്യൽ മീഡിയ.

ആ നടൻ സുരാജ്  വെഞ്ഞാറന്മൂട് എന്നാണ് മീഡിയ കണ്ടെത്തിയത്, എന്നാൽ സുരാജ് അല്ല എന്നാണ് ശിവാനി പറയുന്നത്. അതുപോലെ ആ നടന്റെ പേര് പറയാൻ താല്പര്യമില്ല എന്നുമാണ് നടി പറയുന്നത്. ഞാൻ ഇത് പറഞ്ഞതിന് പിന്നാലെ എല്ലാവരും പല നടന്മാരുടെ ഫോട്ടോവെച്ചു ആ ആൾ ഇതാണെന്ന് ഉറപ്പിക്കുകയാണ്, ഞാൻ പറഞ്ഞത് ആ നടനെ നെടുമ്പാശേരി വിമാന താവളത്തിൽ വെച്ച് കണ്ടു എന്നാണ് അല്ലാതെ ചൈന ടൗൺ  സിനിമയിൽ ഉണ്ടെന്നല്ല.

പക്ഷെ എല്ലാവരും ഒരു നടന്റെ പേര് വെച്ച് ഉറപ്പിക്കുകയാണ്, ഞാൻ അല്ലെ ഏതാണ് ആ നടൻ എന്ന് പറയേണ്ടത്, അല്ലാതെ സോഷ്യൽ മീഡിയാ, മറ്റുള്ളവരോ അല്ല, ഇപ്പോൾ തുറന്നു പറച്ചിലുകൾ തന്നെ വേട്ടയാടുകയാണ് നടി പറയുന്നു. അന്ന് അത് സോള്‍വ് ആയതാണ്. ഞാനത് പറയാന്‍ കാരണം ഇങ്ങനൊരു കാര്യം നടന്നപ്പോള്‍ പിന്തുണ കിട്ടിയെന്നും സിനിമയില്‍ തൊണ്ണൂറ് ശതമാനം ആളുകളും നല്ല ആളുകളാണെന്നും പറയാന്‍ വേണ്ടി മാത്രമാണ്. ഞാന്‍ പറഞ്ഞ കാര്യത്തെ സപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ എനിക്ക് ഇക്കാര്യം പറഞ്ഞേ പറ്റൂ. എന്നാല്‍ മാത്രമേ ലാല്‍ സാര്‍ എങ്ങനെയാണ് സഹായിച്ചതെന്ന് പറയാന്‍ പറ്റുകയുള്ളൂ,ഒരിക്കലും സുരാജേട്ടന്റെ പേര് പറയരുത്. അങ്ങനൊരു സംഭവം ഇല്ല. തിരുവനന്തപുരത്ത് സുരാജേട്ടന്‍ മാത്രമേയുള്ളൂവോ. ഞാന്‍ തിരുവനന്തപുരം എന്ന് പറഞ്ഞിട്ടേയില്ല.  അനാവശ്യമായി അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കുകയാണ് , എനിക്ക് പരാതി ഒന്നുമില്ല,ശിവാനി പറഞ്ഞു