
റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടികൾ സംഘടിപ്പിക്കാറുണ്ടെന്ന് വെളിപ്പെടുത്തൽ. നിരവധി പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരാണ് നടിയുടെ വീട്ടിലെ ലഹരി പാർട്ടിയിൽ പങ്കെടുക്കുന്നതെന്നും ഗായിക സുചിത്ര വെളിപ്പെടുത്തുന്നു.
റിമ കല്ലിങ്കലിന്റെ കരിയർ തകർന്നത് ലഹരി ഉപയോഗം മൂലമാണെന്നും, ഗായിക ആരോപിച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുചിത്രയുടെ ഈ പ്രതികരണം.എന്നാൽ പാർട്ടികളിൽ ഒക്കെ ഭർത്താവും പ്രമുഖ സംവിധായകനുമായ ആഷിഖ് അബുവിന്റെ പിന്തുണയുണ്ടെന്നും ഗായിക കൂട്ടിച്ചേർത്തു.
മലയാളത്തിലെ ചില ഗായകരും റിമ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തിരുന്നെന്നും അവിടെ നടക്കുന്ന കാര്യങ്ങൾ അലോസരപ്പെടുത്തുന്നതാണെന്ന് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും സുചിത്ര പറയുന്നു.
ഇത്തരത്തിലുള്ള ലഹരി ഉപയോഗം മൂലമാണ് റിമയുടെ കരിയർ തകർന്നത്. പാർട്ടികളിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ലഹരി വസ്തുക്കളാണ് അവർ അവിടെ ഉപയോഗിക്കുന്നത്.

കൊച്ചി റെയ്ഡെല്ലാം ആരുടെ വീട്ടിലാണ് സംഭവിച്ചത്?. റിമയുടേയും ആ സമയത്ത് കാമുകനായിരുന്ന ആഷിഖ് അബുവിന്റേയും വീട്ടിലായിരുന്നു. അതേസമയം സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങൾ ഇങ്ങനെ ചെയ്യുന്നോ എന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ല. അത് മാത്രമല്ല മദ്യം ഉപയോഗിച്ചിട്ടില്ലാത്ത എത്രയോ പെൺകുട്ടികൾക്ക് റിമ അത് ആദ്യം നൽകി. ഇവരുടെ പാർട്ടികളിൽ എത്രയെത്ര പെൺകുട്ടികളും ചെറുപ്പക്കാരുമാണ് ലഹരി ഉപയോഗിക്കുന്നത്. റിമയെക്കുറിച്ച് ആദ്യമായി ആ സമയം ഇതൊക്കെ അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.
അവരുടെ പാർട്ടികളിൽ പങ്കെടുക്കുന്ന സംഗീത സംവിധായകരെല്ലാം യഥാർത്ഥത്തിൽ അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എന്നോട് പറയാറുണ്ട്. റിമയുടെ വീട്ടിലെ പാർട്ടികളിലെ ചോക്ലേറ്റ് തൊടുക പോലുമില്ലെന്നും അവർ പറയാറുണ്ട്, സുചിത്ര പറഞ്ഞു. ഇത്തരത്തിൽ പെൺകുട്ടികളേ ഉൾപ്പെടെ പങ്കെടുപ്പിക്കുന്ന പാർട്ടികൾ നടത്തിയ റിമ വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ലെന്നും വനിതാ ശാക്തീകരണം റിമ സ്വയം തീരുമാനിച്ച് ആരംഭിച്ചതാണോയെന്നും അവർ ചോദിക്കുന്നുണ്ട്.
ഗായിക സുചിത്രയുടെ വെളിപ്പെടുത്തലിന്റെ വീഡിയോ സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇത്രയും പരസ്യമായി ഒരാൾ നടിയെക്കുറിച്ച് പറഞ്ഞിട്ടും എന്തുകൊണ്ടാണ് അധികൃതർ വിഷയത്തിൽ നടപടിയെടുക്കാൻ തയ്യാറാകാത്തതെന്നും ചോദ്യം ഉയരുന്നുണ്ട്.

മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ റിമ ഇത്തരം പാർട്ടികൾ നടത്തിയെന്നതരത്തിൽ ആരോപണങ്ങളോ പരാതിയോ ഇതുവരേയും പൊലീസിനോ അന്വേഷണ സംഘത്തിനോ ലഭിച്ചിട്ടില്ല. അതേസമയം ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില്‍ വളരെ ശ്രദ്ധ നേടിയ സുചിത്ര 2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. അതേസമയം സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു.











