
ആരാധകർ കാത്തിരുന്ന വെങ്കട് പ്രഭു – വിജയ് കൂട്ടുകെട്ടിലുള്ള ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം അഥവാ, ഗോട്ട് എന്ന സിനിമ തിയേറ്ററുകളിലെത്തി. കേരളത്തിലെ തീയറ്ററുകളില്‍ പുലര്‍ച്ചെ നാലുമണിക്കായിരുന്നു ആദ്യഷോ .അതും ഹൗസ് ഫുള്ളായിരുന്നു. ആരാധകരുടെ വക പാലഭിഷേകവും കൊട്ടും മേളവുമൊക്കെയായിട്ടായിരുന്നു ഫസ്റ്റ്‌ഡേ ഫസ്റ്റ് ഷോ.
സിനിമ കണ്ട് പുറത്തിറങ്ങിയ ആരാധകരുടെ പ്രതികരണങ്ങള്‍ സിനിമ സൂപ്പര്‍ ആണെന്നാണ്. വെങ്കിട് പ്രഭു ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല, ഇത് വേറെ മാതിരി പടം എന്നാണ് ഒരു ആരാധകന്‍ ആവേശത്തോടെ പറയുന്നത്. . വിജയ് യുടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണെന്നാണ് ഭൂരിപക്ഷാഭിപ്രായം.

ഗോട്ട് ഫസ്റ്റ് ഹാഫിന് അഞ്ചിൽ നാല് റേറ്റിങും, സെക്കന്റ് ഹാഫിന് അഞ്ചില്‍ അഞ്ച് റേറ്റിങും ആണ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ആരാധകർ നൽകിയിരിക്കുന്നത്. വിജയ് ഫാന്‍സിന് അടിച്ചുപൊളിക്കുന്ന സിനിമ എന്നതിനപ്പുറം, ഫാമിലി ഓഡിയന്‍സിനെയും ഗോട്ട് തൃപ്തിപ്പെടുത്തുന്നു.
സിനിമയില്‍ വരുന്ന കാമിയോ താരങ്ങളാണ് മറ്റൊരു ത്രസിപ്പിക്കുന്ന കാര്യം. ക്ലൈമാക്‌സ് അതി ഗംഭീരം, സ്റ്റേഡിയത്തിലാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ഓരോ ട്വിസ്റ്റും അള്‍ട്ടിമേറ്റാണ് എന്ന അഭിപ്രായമുള്ളവരുമുണ്ട്. കുറച്ചൊന്ന് സിനിമ സ്ലോ ആവുമ്പോഴും, അതിന്റെ ബീറ്റ് നിലനിര്‍ത്താന്‍ വിജയ് യുടെ പെര്‍ഫോമന്‍സിന് സാധിയ്ക്കുന്നു എന്നാണ് ആരാധകരിൽ ഭൂരിഭാഗവും പറയുന്നത്.

യുവന്‍ ശങ്കര്‍ രാജയുടെ മ്യൂസിക്കും, നൈന്റീസിലെ സ്‌നേഹ, പ്രശാന്ത്, ലൈല തുടങ്ങിയവരുടെയൊക്കെ കൂടിച്ചേരലും സിനിമയുടെ പ്ലസ്സ് ആണ്. എന്നാല്‍ എല്ലാം ചെന്നു നില്‍ക്കുന്നത് വിജയ് യില്‍ തന്നെയാണ്. വിജയ് യുടെ സ്റ്റൈലിഷ്, പവര്‍ – പാക്ക്ഡ് പെര്‍ഫോമന്‍സ്.
എന്നാൽ ചില കോണുകളിൽ നിന്നും നെഗറ്റീവ് അഭിപ്രായങ്ങളും ഉണ്ടാകുന്നുണ്ട് . . ഫസ്റ്റ് ഹാഫ് അല്പം കൂടെ എന്‍ഗേജിങ് ആക്കാമായിരുന്നു. സെക്കന്റ് ഹാഫില്‍ കുറച്ചധികം ട്വിസ്റ്റ് വന്നിരുന്നെങ്കില്‍ ക്ലൈമാക്‌സ് ഗംഭീരമായേനെ എന്നൊക്കെയുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. വേറിട്ട രീതിയില്‍ കഥ പറയുന്ന സംവിധായകനാണ് വെങ്കട് പ്രഭു, എന്നാല്‍ ഈ സിനിമയില്‍ അത് പാളിപ്പോയോ എന്ന വിമര്‍ശനമുണ്ട്. അതേ സമയം സാധാരണ തമിഴ് സിനിമയെ പോലും കൊമേര്‍ഷ്യല്‍ ഘടകങ്ങളെ ഉള്‍പ്പെടുത്തി ഒരുക്കുന്ന വെങ്കിട് പ്രഭുവെന്ന സംവിധായകനെ പ്രശംസിക്കുന്ന കമന്റുകളും വരുന്നുണ്ട്.
പ്രശാന്ത്, പ്രഭുദേവ, ജയറാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇവര്‍ക്കെല്ലാം പ്രധാന്യമേറിയ റോള്‍ തന്നെയാണ് ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്. അതില്‍ പ്രത്യേകിച്ച് പ്രശാന്ത്, പ്രഭുദേവ എന്നിവരെ അത്യാവശ്യം മികച്ച രീതിയില്‍ പരിഗണിച്ചിട്ടുണ്ട്. സ്നേഹ, ലൈല, മീനക്ഷി അടക്കം വലിയൊരു വനിത താര നിരയുണ്ടെങ്കിലും കാര്യമായി ഒന്നും അവര്‍ക്ക് സിനിമയിൽ റോൾ ഉണ്ടായില്ലെന്ന് പ്രേക്ഷകർ പറയുന്നു .











