സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചു അനുമോൾ! നിങ്ങളുടെ ഇമേജ് നിങ്ങള്‍ തന്നെ ഡാമേജ് ആക്കാതിരിക്കൂ എന്ന് ആരാധകന്റെ കമെന്റ്; മറുപടിയുമായി നടി 

സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ഒരു ചിത്രം പങ്കു വെച്ചപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ഒരു സദാചാര കമന്റിന് നടി അനുമോള്‍ നല്‍കിയ മറുപടി സോഷ്യൽ മീഡിയയിൽ ആകെ ശ്രദ്ധ നേടുകയാണ്. ഈ വിദേശ  യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ അനു സോഷ്യല്‍ മീഡിയയില്‍ കൂടി ആണ് പങ്കുവെച്ചത്. അങ്ങനെ പങ്കുവച്ച ചിത്രങ്ങൾക്ക് കീഴിൽ  ഒരാളിൽ നിന്നും ലഭിച്ച കമന്റാണ് ശ്രദ്ധ നേടുന്നത്,സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ഫോട്ടോസ് ആണ് നടി പങ്കുവെച്ചത്. സൺഷൈൻ ആൻഡ് ഗുഡ് ടൈംസ് എന്ന തലക്കെട്ട്  ആണ് നടി നൽകിയിരിക്കുന്നത് സ്വിമിങ് ഡ്രെസ്സിൽ പുറം മൊത്തം കാണാൻ കഴിയുന്ന ഭാഗികമായുള്ള നഗ്ന ചിത്രങ്ങളാണ് അനുമോൾ പങ്കു വെച്ചിരിക്കുന്നത്

ഈ ചിത്രങ്ങൾക്ക് കീഴിൽ ഒരാള്‍ കമന്റായി കുറിച്ചത്, നിങ്ങളുടെ ഇമേജ് നിങ്ങള്‍ തന്നെ ഡാമേജ് ആക്കാതിരിക്കൂ എന്നായിരുന്നു, ഒരു തമിഴ് ആരാധകന്റെ കമന്റാണിത് ഉങ്ക ഇമേജ് നിങ്ങളെ ഡാമേജ് പണ്ണിക്കാതുങ്ക എന്നായിരുന്നു കമെന്റ്. പിന്നാലെ തന്നെ താരം ഇയാൾക്കുള്ള മറുപടിയുമായെത്തി. എനിക്ക് ഒരു ഇമേജും വേണ്ട. ഒരു കഥാപാത്രത്തെ അവതരിപ്പിക്കാതിരിക്കുമ്പോള്‍ എനിക്ക് ഞാനായിട്ടിരിക്കാനാണ് ആഗ്രഹം  എന്നാണ് നടി നൽകിയ മറുപടി.

ഇയാളുടെ ഈയൊരു കമന്റ് അനുമോൾ പിൻ ചെയ്തിട്ടുമുണ്ട്. ഇയാൾ മാത്രമല്ല ഇത്തരത്തിൽ പ്ലീസ് ഇപ്പടി പോടാതുങ്ക എന്ന് മറ്റൊരാളും കുറിച്ചിട്ടുണ്ട്.  ഇതോടെ നിരവധി പേരാണ് അനുവിന് പിന്തുണയുമായി എത്തുന്നതും. അതെ ഒരു ഇമേജും വേണ്ട. നമ്മുടെ ഇഷ്ടത്തിന് ആര്‍ക്കും അറിഞ്ഞു കൊണ്ട് ദോഷം വരാതെ സന്തോഷായി ജീവിക്കുക. കപട സദാചാര വാദികള്‍ സോഷ്യല്‍ മീഡിയ ആങ്ങളമാര്‍ ഓടട്ടേ, ഇതില്‍ ഡാമേജ് ആകുന്ന തരത്തില്‍ ഒന്നുമില്ലല്ലോ. ഇഷ്ടപ്പെട്ടെങ്കില്‍ ഒരു ലൈക്ക് ഇടുക. ഇല്ലെങ്കില്‍ കാണണ്ട, അവരുടെ എന്‍ജോയ്‌മെന്റിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല. നമ്മള്‍ നോക്കുന്ന രീതി ശരിയായിരുന്നാല്‍ എല്ലാം ശരിയാകും, മാഡം നിങ്ങള്‍ അവര്‍ക്ക് മറുപടി നല്‍കി സമയം കളയേണ്ടതില്ല എ്ന്നിങ്ങനെയാണ് പ്രതികരണങ്ങള്‍.