
ജനികാന്ത് നായികനായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രം വേട്ടയ്യനിലെ ‘മനസിലായോ’ ഗാനം റിലീസ് ചെയ്തു. തമിഴും മലയാളവും കലർന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ് . തിരിച്ചു വരവിൽ മഞ്ജു വാര്യർ മലയാളത്തിൽ മാത്രമല്ല തമിഴകത്തും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത് .
മാറിയ സിനിമയെയും സിനിമാക്കാരെയും ഒന്നും എനിക്കറിയില്ല, എങ്ങനെ നിലനില്‍ക്കുമെന്നും അറിയില്ല, ജനങ്ങള്‍ സ്വീകരിക്കണമെന്നാണ് പ്രാര്‍ത്ഥന എന്ന് പറഞ്ഞുകൊണ്ടാണ് 2014 ല്‍ മഞ്ജു വാര്യര്‍ തിരിച്ചു വരവ് ടത്തിയത്. മഞ്ജു വാര്യരുടെ വലിയ ഒരു മാറ്റവും മലയാളികൾ കണ്ടു .
മഞ്ജു വാര്യര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കും വിധമുള്ള അഭിനയവും ലുക്കുമാണ് ഇപ്പോൾ കാഴ്ച വെക്കുന്നത്.
മലയാളത്തിലും തമിഴകത്തും മാത്രമല്ല ബോളിവുഡിലും മഞ്ജു സജീവമാവുകയാണ്. ധനുഷ്, അജിത്ത് തുടങ്ങിയവര്‍ക്കൊപ്പമൊക്കെ അഭിനയിച്ച് തമിഴകത്തിന്റെ മനസ്സ് കീഴടക്കി. ഇനി വരാനിരിയ്ക്കുന്നത് വിജയ് സേതുപതി, രജിനികാന്ത് തുടങ്ങിയവര്‍ക്കൊപ്പമുള്ള സിനിമകളാണ്. ‘വേട്ടയന്’ എന്ന സിനിമയില്‍ രജിനികാന്തിന്റെ ഭാര്യയായിട്ടാണ് താന്‍ അഭിനയിക്കുന്നത് എന്ന് നേരത്തെ മഞ്ജു വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇത്രക്കും എനര്‍ജറ്റിക് ആയ ഒരു ഭാര്യയായിരിക്കും എന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചില്ല. വേറെ ലെവല്‍ ഒരു മഞ്ജു വാര്യരെയാണ് ഗാനരംഗത്ത് കാണുന്നത്. ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിയ്ക്കുന്നത് എങ്കിലും, ഗാനരംഗത്തെ ചില ചുവടുകള്‍ ഒക്കെ മിക്സ് ചെയ്തിട്ടുണ്ട്. ഇത് നമ്മുടെ മഞ്ജു വാര്യര്‍ തന്നെയാണോ എന്ന് ചോദിച്ച് കമന്റില്‍ മലയാളികളായ ആരാധകരും എത്തുന്നു.
സാരിയുടുത്ത്, കൂളിങ് ഗ്ലാസൊക്കെ വച്ച് ഇതുവരെ കാണാത്ത ഒരു മഞ്ജുവിനെ ഗാനരംഗത്ത് കാണാം.. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മനസിലായോ’ എന്ന പാട്ട് കംപോസ് ചെയ്തിരിക്കുന്നതു അനിരുദ്ധ് രവിചന്ദര്‍ ആണ്. സൂപ്പർ സുബു, വിഷ്ണു എടവൻ എന്നിവർ ചേർന്ന് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച ഗായകന് മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, അനിരുദ്ധ് രവിചന്ദർ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ്.
മലേഷ്യ വാസുദേവന്റെ ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉൾപ്പെടുത്തിയത്. ഫെസ്റ്റിവൽ മോഡിൽ എത്തിയ ഗാനത്തിൽ രജനികാന്തിനൊപ്പം തകർത്താടുന്ന മഞ്ജുവാര്യരെ കാണാനാകും. 15 മണിക്കൂറിനുള്ളിൽ 36 ലക്ഷത്തിലധികം പേരാണ് ഈ അടിപൊളി ഡാൻസ് നമ്പർ കണ്ടിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കും രജിനികാന്തിനുമൊപ്പം അമിതാഭ് ബച്ചന്, ഫഹദ് ഫാസില്‍, റാണ ദഗ്ഗുപതി തുടങ്ങിയൊരു വന്‍താരനിര തന്നെയുണ്ട്.
പേട്ട, ദർബാർ, ജയിലർ എന്നീ സിനിമകൾക്ക് ശേഷം അനിരുദ്ധ് രജനികാന്ത് ചിത്രത്തിനായി സംഗീതമൊരുക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. ഫേക്ക് എന്ക്കൗണ്ടറുകളെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത് .
വിജയ് സേതുപതിയ്ക്കൊപ്പമുള്ള വിടുതലൈ’ പാര്‍ട്ട് 2 എന്ന ചിത്രവും അധികം വൈകാതെ മഞ്ജുവിന്റേതായി തമിഴകത്ത് റിലീസ് ചെയ്യും. വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധായകന്. അമൃകി പണ്ഡിറ്റ് എന്ന ബോളിവുഡ് ചിത്രത്തിലാണ് മഞ്ജു നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ശുഭ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്, താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടെയാണിത്.











