
നടി നയൻതാര തൻ്റെ ഭർത്താവ് വിഘ്നേഷ് ശിവൻ്റെ 39-ാം ജന്മദിനം ഒരു റൊമാൻ്റിക് കാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കി ആഘോഷിച്ചു, ഹൃദയസ്പർശിയായ നിമിഷങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. 2022 ജൂണിൽ വിവാഹിതരായ ദമ്പതികൾക്ക് ഉയിർ , ഉലകം എന്നി രണ്ട് ഇരട്ടകുട്ടികളും ഉണ്ട് . പലപ്പോഴും മക്കൾക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ നയൻതാരയും വിഘ്നേഷും തങ്ങളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെക്കാറുണ്ട് .
ഇപ്പോൾ വിക്കിക്ക് പ്രണയാതുരമായ വിരുന്നൊരുക്കി വിക്കിയുടെ 39 ആം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് നയൻതാര പങ്കുവെച്ചിരിക്കുന്നത് . കാഷ്വൽ വസ്ത്രം ധരിച്ച ഇരുവരും ഒരുമിച്ച് ഒരു സായാഹ്നം ആസ്വദിക്കുന്നതും നയൻതാര തൻ്റെ സ്നേഹം പ്രകടിപ്പിച്ചു, വിഘ്നേഷിനെ ചുംബിക്കുന്ന ചിത്രങ്ങളുമാണ് പങ്കുവെച്ചിരിക്കുന്നത് . ചിത്രങ്ങളിൽ നയൻതാരയ്ക്ക് വിഘ്നേശിനോടുള്ള സ്നേഹവും പ്രകടമാണ് . നയൻതാര പങ്കിട്ട ചിത്രങ്ങളിൽ, സ്റ്റൈലിഷ് ബ്ലാക്ക് ടോപ്പും ഒലിവ് ഗ്രീൻ ജാക്കറ്റും ധരിച്ച നയൻതാരയും കാഷ്വൽ ബ്ലാക്ക് ടീ ഷർട്ടിൽ വിഘ്നേഷിനേയും കാണാൻ സാധിക്കും.

ഒരുമിച്ചുള്ള ആഹ്ലാദകരമായ സമയം പങ്കിട്ടുകൊണ്ട് ഇരുവരും പിറന്നാൾ ആഘോഷിച്ചു . തൻ്റെ ഭർത്താവിനോടുള്ള സ്നേഹം പ്രകടിപ്പിച്ചുകൊണ്ട്, നയൻതാര കുറിച്ചത് ഇങ്ങനെയാണ്; എന്റെ എല്ലാമെല്ലാമായ വിക്കിക്ക് പിറന്നാൾ ആശംസകൾ , വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയാത്തവിധം ഞാൻ നിന്നെ സ്നേഹിക്കുന്നു! ജീവിതത്തിൽ നീ ആഗ്രഹിക്കുന്നതെല്ലാം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എൻ്റെ ഉയിർ ഉലകം”
2015-ൽ പുറത്തിറങ്ങിയ “നാനും റൗഡി ധാൻ” എന്ന തമിഴ് ചിത്രത്തിൻ്റെ സെറ്റിൽ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയ ദമ്പതികൾ, പതിയെ അവരുടെ ബന്ധവും ദൃഡമായി . 2022 ജൂണിൽ ചെന്നൈക്കടുത്തുള്ള മഹാബലിപുരത്താണ് ദമ്പതികളുടെ വിവാഹ ചടങ്ങുകൾ നടന്നത്. 2022 ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ അവർ തങ്ങളുടെ ഇരട്ട കുട്ടികളായ ഉയിരും ഉലഗവും അവരുടെ ജീവിതത്തിലേക്ക് വന്നു .
‘നാനും റൗഡി ദാൻ’, ‘കാതുവാകുല രണ്ടു കാതൽ’, ‘നെത്രികണ്ണ്’, ‘കണക്ട്’ എന്നിവയുൾപ്പെടെ ഒന്നിലധികം സിനിമകളിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.ആരാധകർക്ക് പ്രിയങ്കരരായ ദമ്പതികളും മാതാപിതാക്കളുമാണ് ഇരുവരും, പലപ്പോഴും അവരുടെ ചെറിയ ചെറിയ സന്തോഷത്തിൻ്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട് . നയൻതാര പലപ്പോഴും മക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന നിമിഷങ്ങൾ പ്രത്യേക ഓർമ്മകളാക്കി മാറ്റുന്നതും കാണാം.











