വേട്ടൈയ്യനിൽ കസറാൻ ഫഹദ് റെഡി ; രംഗണ്ണൻ മാറി ഇനി പാട്രിക് , ക്യാരക്ടർ വീഡിയോ പുറത്ത്  

രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യനിലെ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റർ വീഡിയോ പുറത്ത് . ചിത്രത്തിൽ പാട്രിക്ക് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് . ഫഹദ് ഫാസിലും രജനികാന്തും അമിതാഭ് ബച്ചനും ഉൾപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ വീഡിയോയും നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിട്ടുണ്ട്.

ഒരു ഫൺ മൂഡിലുള്ള കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.നേരത്തെ സൂപ്പര്‍ ഡീലക്സ്, വിക്രം, മാമന്നന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ഫഹദ് തമിഴ് പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു.

മാമന്നനിലെ ജാതിവെറിയനായ രത്നവേൽ’ എന്ന കഥാപാത്രവും കമൽ ഹാസൻ ചിത്രം വിക്രമിലെ അമറും’ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസാം വേട്ടയ്യനി’ലെ മഞ്ജു വാര്യരുടെ ക്യാരക്‌ടര്‍ പോസ്‌റ്റർ  അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിന്നു . ‘താര’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു അവതരിപ്പിക്കുന്നത്. നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് തന്നെയാണ്  തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ മഞ്ജുവിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവെച്ചിരുന്നത് .

ക്യാരക്‌ടര്‍ പോസ്‌റ്ററിനൊപ്പം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷന്‍ വീഡിയോയും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. അമിതാഭ്‌ ബച്ചന്‍, രജനികാന്ത്, മഞ്ജു വാര്യര്‍ എന്നിവര്‍ ഒന്നിച്ചുള്ള രംഗങ്ങളുടെ ലൊക്കേഷന്‍ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാവുക.

‘വേട്ടയ്യന്‍റെ ആത്‌മാവിനെയും ഹൃദയത്തെയും പരിചയപ്പെടുന്നു’ എന്ന അടിക്കുറിപ്പോടു കൂടിയാണ് നിര്‍മ്മാതാക്കള്‍ വീഡിയോ പങ്കുവച്ചിരിന്നത്. ‘വേട്ടയ്യനി’ല്‍ രജനികാന്തിന്‍റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്.

അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരാണ് വേട്ടയ്യനിലെ മറ്റു അഭിനേതാക്കൾ. റിതിക സിങ്, ദുഷാര വിജയൻ,  എന്നിവരുടെ ക്യാരക്റ്റർ പോസ്റ്ററുകൾ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍ എത്തുന്നു എന്നതാണ് വേട്ടൈയന്‍റെ ഏറ്റവും പ്രധാന തുറുപ്പുചീട്ട്.

33 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നത്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്.  വ്യാജ ഏറ്റുമുട്ടല്‍കൊലകളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്‍റെ സംഗീതം. ചിത്രത്തിലെ ‘മനസ്സിലായോ’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

രജനീകാന്തും മഞ്ജു വാര്യരുമാണ് ഗാന രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഗാന രംഗത്തില്‍ തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായാണ് മഞ്ജു വാര്യരും രജനീകാന്തും എത്തിയിരിക്കുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ ‘ജയ്‌ ഭീം’ എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേട്ടയ്യന്‍’. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്‌കരനാണ് സിനിമയുടെ നിര്‍മ്മാണം. ‘വേട്ടയ്യനി’ലെ ചില പ്രസക്തഭാഗങ്ങളുടെ ചിത്രീകരണം കേരളത്തില്‍ ആയിരുന്നു. വേട്ടയ്യൻ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒക്ടോബർ 10ന് റിലീസ് ചെയ്യും.