മീനാക്ഷിയും താനും വിവാഹിതരാവുന്നില്ല ; ഒരാളെ ഇഷ്ടമാണ്, സമയമാകുമ്പോൾ അറിയിക്കും ; മാധവ് സുരേഷ്  

നടൻ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെ നടൻ ദിലീപിന്റെ മകൾ മീനാക്ഷിക്കൊപ്പം ചേർത്ത് അടുത്തകാലത്തായി നിരവധി ​ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. താര പുത്രനും താരപുത്രിയും വിവാഹിതരാകുന്നു എന്ന് വരെ അഭ്യൂഹങ്ങൾ വന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് നടൻ മാധവ് സുരേഷ്.

‘മീനാക്ഷിയും താനും വിവാഹിതരാകുന്നില്ലെന്നും നല്ല സുഹൃത്തുക്കളാണ് തങ്ങളെന്നും ​മാധവ് സുരേഷ് പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാധവ് സുരേഷ് ഇതേക്കുറിച്ച് മനസ് തുറന്നത്. മീനാക്ഷിയും താനും വളരെ നല്ല സുഹൃത്തുക്കളാണ്. ഒരേ കാഴ്ചപ്പാടുള്ളവരാണ് എന്നും പെരുമാറ്റവും സംസാര രീതിയും ഒക്കെ ഒരുപോലെയാണ് എന്നും ശരിക്കും മാധവിന്റെ ഒരു ഫീമെയിൽ വേർഷനാണ് മീനാക്ഷി. തങ്ങൾ ക്ലോസ് ഫ്രണ്ട്സ് ആണ്. എന്നാൽ ബെസ്റ്റ് ഫ്രണ്ട്സ് അല്ലയെന്നും മാധവ് സുരേഷ് പറയുന്നു’.

‘താൻ ദിലീപങ്കിളിനൊപ്പം ഫോട്ടോ ഇട്ടാലോ മീനാക്ഷി തന്റെ ചേച്ചിയുടെ കല്യാണത്തിന് വന്നാലോ ഒരു ഇവന്റിന് വെച്ച് കണ്ടാലോ ഫോട്ടോ ഇടുമ്പോഴോ ​ഗോസിപ്പ് വരുന്നുണ്ടെന്നും മാധവ് ചൂണ്ടിക്കാട്ടി. ആൾക്കാരുടെ ക്ലിക്കുകൾക്ക് വേണ്ടിയാണത് എന്നും രണ്ട് സെലിബ്രിറ്റികളുടെ മക്കൾ വിവാഹം ചെയ്യുന്നു എന്ന വാർത്ത വരുമ്പോൾ ആരായാലും ക്ലിക്ക് ചെയ്ത് പോകും. താൻ തന്നെത്തന്നെ പുകഴ്ത്തുകയല്ല. സുരേഷ് ​ഗോപി, ദിലീപ് എന്നീ പേരുകൾ കൊണ്ട് ആൾക്കാർ ക്ലിക്ക് ചെയ്യുമെന്നു അതിന് വേണ്ടി ​ഗോസിപ്പുകളുണ്ടാക്കുന്നത് മാധ്യമങ്ങളുടെ രീതിയാണ് എന്നും ഒരാളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് കള്ളം പറയുന്നത് ശരിയല്ലെന്നും മാധവ് സുരേഷ് വ്യക്തമാക്കി’.

ഒരുപാട് ആളുകളെ കൊണ്ട് സോഷ്യൽ മീഡിയ തന്നെ വിവാഹം കഴിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും ഉണ്ടെങ്കിൽ സമയം ആകുമ്പോൾ താനും തന്റെ കുടുംബവും  അറിയിച്ചോളാമെന്നും താൻ റിലേഷൻഷിപ്പിൽ അല്ലയെന്നും തന്റ വിവാഹവും ഉറപ്പിച്ചിട്ടില്ലയെന്നും തനിക്ക് അതിന്റെ പ്രായവും പക്വതയും എത്തിയിട്ടില്ലയെന്നും മാധവ് പറയുന്നു .  സമാധാനവും സ്റ്റബിലിറ്റിയും ജീവിതത്തിലേക്ക് വരുന്നൊരു സമയത്ത് ഒരു പങ്കാളിയെ ഏറ്റെടുക്കേണ്ടി വന്നാൽ ആ സമയത്ത് ഞാൻ ആലോചിക്കേണ്ട കാര്യമാണ് ഇതൊക്കെയെന്നും മാധവ് സുരേഷ് കൂട്ടിച്ചേർത്തു .

ഇന്ന് മാധവ് സുരേഷ് സിനിമയിലേക്ക് ചുവടുവച്ച് തുടങ്ങിയിട്ടേ ഉള്ളു . സ്വന്തം ജീവിതം സമാധനപരമായി ജീവിച്ച് പോകാൻ നോക്കുന്ന ഒരാളാണ് എന്നും ഇതിനിടയിൽ പ്രണയമൊക്കെ ഉണ്ടാകാം. അത് ഏതൊരു മനുഷ്യനും ഉള്ളതാണ്. തനിക്ക് ഒരാളെ ഇഷ്ടമാണ്. അതൊക്കെ സാഹചര്യം പോലെയൊക്കെ നടക്കും. കുടുംബവും താനും  അതൊക്കെ അപ്പോൾ മാധ്യമങ്ങളെ അറിയിച്ചോളാമെന്നും മാധവ് സുരേഷ് വ്യക്തമാക്കി. മാതമല്ല താരപുത്രൻ എന്ന ലേബൽ പരോക്ഷമായി തനിക്ക് നെഗറ്റീവ് ഉണ്ടാക്കിയിട്ടുണ്ടെന്നും മാധവ് സുരേഷ് പറയുന്നു.

സ്കൂളിലൊക്കെ പഠിക്കുമ്പോൾ കളിയാക്കലുകൾ ഒക്കെ ഉണ്ടായിട്ടുണ്ട് എന്നും  എന്തുകൊണ്ടാണ് ഈ കളിയാക്കലുകൾ എന്ന് അറിയാമായിരുന്നു. എന്നാൽ എന്തുകൊണ്ട് ഞങ്ങൾ’ എന്ന ചോദ്യം മനസിലുണ്ടായിരുന്നു, ഈ 24 ആം വയസിൽ താൻ ആലോചിക്കുമ്പോൾ ഈ പറയുന്നവർ അല്ല തന്നിക്ക് 3 നേരം ചോറ് തന്നത്. അച്ഛന്റെ പരിശ്രമങ്ങളും കഷ്ടപ്പാടുകളുമാണ് എന്നും പട്ടി കുരക്കുന്നുണ്ടെങ്കിൽ കുരക്കട്ടെ. ഞങ്ങളുടെ കുടുംബത്തിന്റെ നേട്ടങ്ങൾ അതിനെ അടിസ്ഥാനപ്പെടുത്തിയല്ലയെന്നും മാധവ് സുരേഷ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് മാധവ് സുരേഷിന്റെ പുതിയ ചിത്രം ‘കുമ്മാട്ടിക്കളി’ തിയറ്ററുകളിൽ എത്തിയത്. സൂപ്പർ​ ​ഗുഡ് ഫിലിംസ് നിർമ്മിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആർകെ വിൻസെന്റ് സെൽവയാണ്. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് മാധവ് സുരേഷ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നല്ല സിനിമകൾ ചെയ്യണമെന്നാണ് ആ​ഗ്രഹമെന്ന് മാധവ് പറയുന്നു. ഒരു അഭിനേതാവെന്ന നിലയിൽ തൃപ്തിപ്പെടുത്തുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടെന്നും എല്ലാ തരം സിനിമകളുടെയും ഭാ​ഗമാകണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും മാധവ് കൂട്ടിച്ചേർത്തു.