
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഇന്ന് ഗംഗാവലിപ്പുഴയിൽ നിന്നും കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. അര്‍ജ്ജുനെ കാണാതായി എഴുപത്തിരണ്ടാം ദിവസമാണ് മൃതദേഹവും ലോറിയും കണ്ടെത്തുന്നത്. പുഴയിൽ 12 മീറ്റര്‍ ആഴത്തിൽ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്നു മണിയോടൊയാണ് പുഴയിൽ നിന്ന് പുറത്തെടുത്തത്.
ഇപ്പോൾ ഡി എൻ എ പരിശോധനക്കായി അർജുന്റെ മൃദദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് . മലയാളക്കര ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്നതാണ് അർജുന് വേണ്ടി . ഇപ്പോൾ നിരവധി പ്രമുഖരാണ് വേദനയോടെ കുറിപ്പുകൾ പങ്കുവെക്കുന്നത് .
മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ പങ്കുവെച്ച കുറിപ്പാണ് ശ്രേദ്ധനേടുന്നത് . മഞ്ജു പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ് ; ‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും’. കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് തങ്ങളുടെ സ്നേഹം നിറഞ്ഞ ആദരാജ്ഞലികൾ അർപ്പിച്ച് കുറിപ്പുകൾ പങ്കുവെക്കുന്നത് . അതിൽ കൂടുതലും ലോറി ഉടമ മനാഫ് കാണിച്ച ആത്മാർത്ഥതയെ കുറിച്ചാണ് പറയുന്നത് .

‘ആരുമല്ലായിരുന്നു, പക്ഷേ കാണാതായത് മുതൽ എല്ലാവരുടെയും പ്രിയപ്പെട്ടവനായി….മനുഷ്യരിൽ മതം തിരയുന്നവരോടാണ്, അർജുന് വേണ്ടി വിങ്ങിപ്പൊട്ടുന്നവൻ്റെ പേര് മനാഫ് എന്നാണ് . അർജുൻ വേണ്ടി ഇത്രയും നാൾ കാത്തിരുന്ന സഹോദരന്റെ മനസിന് നന്ദി എന്നാണ് ചിലർ പറയുന്നത് . ഗംഗാവാലിപുഴയുടെ ആഴങ്ങളിൽ നീ പിടഞ്ഞു തീർന്നപ്പോൾ,നീ കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ ഒരു പ്രകാശ മായി പിറവി കൊണ്ടു. അതു മനാഫ് എന്ന മനുഷ്യന്റെ സാഹോദര്യവും ഇവിടെ മിടിക്കുന്നു. പ്രണാമം പ്രിയപ്പെട്ട അർജുൻ.











