ഒരു പിടി ചാരമായെങ്കിലും കിട്ടിയല്ലോ ? അർജുനെ കണ്ടുകിട്ടിയതിൽ സന്തോഷവും ദുഖവും അറിയിച്ച് മഞ്ജുവിന്റെ വാക്കുകൾ; ഒപ്പം മലയാളികളും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഇന്ന്  ഗംഗാവലിപ്പുഴയിൽ നിന്നും കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. അര്‍ജ്ജുനെ കാണാതായി എഴുപത്തിരണ്ടാം ദിവസമാണ് മൃതദേഹവും ലോറിയും കണ്ടെത്തുന്നത്. പുഴയിൽ 12 മീറ്റര്‍ ആഴത്തിൽ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്നു മണിയോടൊയാണ് പുഴയിൽ നിന്ന് പുറത്തെടുത്തത്.

ഇപ്പോൾ ഡി എൻ എ പരിശോധനക്കായി അർജുന്റെ മൃദദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് . മലയാളക്കര ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്നതാണ് അർജുന് വേണ്ടി . ഇപ്പോൾ നിരവധി പ്രമുഖരാണ് വേദനയോടെ കുറിപ്പുകൾ പങ്കുവെക്കുന്നത് .

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ പങ്കുവെച്ച കുറിപ്പാണ് ശ്രേദ്ധനേടുന്നത് . മഞ്ജു പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ് ; ‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും’. കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് തങ്ങളുടെ സ്നേഹം നിറഞ്ഞ ആദരാജ്ഞലികൾ അർപ്പിച്ച് കുറിപ്പുകൾ പങ്കുവെക്കുന്നത് . അതിൽ കൂടുതലും ലോറി ഉടമ മനാഫ് കാണിച്ച ആത്മാർത്ഥതയെ കുറിച്ചാണ് പറയുന്നത് .

‘ആരുമല്ലായിരുന്നു, പക്ഷേ കാണാതായത് മുതൽ എല്ലാവരുടെയും പ്രിയപ്പെട്ടവനായി….മനുഷ്യരിൽ മതം തിരയുന്നവരോടാണ്, അർജുന് വേണ്ടി വിങ്ങിപ്പൊട്ടുന്നവൻ്റെ പേര് മനാഫ് എന്നാണ് . അർജുൻ വേണ്ടി ഇത്രയും നാൾ കാത്തിരുന്ന സഹോദരന്റെ മനസിന്‌ നന്ദി എന്നാണ് ചിലർ പറയുന്നത് .  ഗംഗാവാലിപുഴയുടെ ആഴങ്ങളിൽ നീ പിടഞ്ഞു തീർന്നപ്പോൾ,നീ കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ ഒരു പ്രകാശ മായി പിറവി കൊണ്ടു. അതു മനാഫ് എന്ന മനുഷ്യന്റെ സാഹോദര്യവും ഇവിടെ മിടിക്കുന്നു. പ്രണാമം പ്രിയപ്പെട്ട അർജുൻ.

ഒരുപാട് ആഗ്രഹിച്ചു അർജ്ജുൻ ഒരു അത്ഭുതമായി ജീവനോടെ തിരിച്ചു വരണമെന്ന്,
ആരുമല്ലാതിരുന്നിട്ടും, നമ്മുടെയൊക്കെ അത്രയും പ്രിയപ്പെട്ടവനായി തീർന്ന പ്രിയ സഹോദരൻ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നു എന്നൊരു കുഞ്ഞു പ്രതീക്ഷ ഉണ്ടായിരുന്നു സിനിമകളിലെ ക്ലൈമാക്സ്‌ പോലെ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടു ഒരു തിരിച്ചു വരവ്, മനസ്സ് അങ്ങനെയൊക്കെ ആഗ്രഹിച്ചിരുന്നു ആ കുടുംബത്തിന്റെ കാത്തിരിപ്പിൽ കേരളം മുഴുവൻ കൂടെ ഉണ്ടായിരുന്നു ഒടുവിൽ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു, മരണം എന്ന യാഥാർഥ്യം ഉൾകൊള്ളാൻ നമ്മൾ നിർബന്ധിതരായിരിക്കുന്നു പ്രണാമം പ്രിയ സഹോദരന് കുടുംബത്തിന് ദൈവം സമാധാനം കൊടുക്കട്ടെ…71 ദിവസത്തിന് ശേഷം ഒടുവിൽ

അവനെ കണ്ടു… ഗംഗാവലിപുഴയുടെ അടിത്തട്ടിൽ തന്റെ പ്രിയപ്പെട്ട ലോറിക്കുള്ളിൽ ശാന്തമായി ഉറങ്ങുന്നുണ്ടായിരുന്നു അവൻ… ഒരിക്കൽപോലും കാണാത്ത അറിയാത്ത സഹോദരാ… നിനക്ക് നിറകണ്ണുകളോടെ നിത്യശാന്തി നേരുന്നു…” ഇങ്ങനെ പോകുന്നു കുറിപ്പുകൾ .