മലയാള സിനിമ മേഖല ഉണ്ടാക്കിയത് തന്റെ അച്ഛൻ സുരേഷ് ഗോപിയാണെന്ന് എങ്ങും പറഞ്ഞിട്ടില്ല; മാധവ് സുരേഷ്

മലയാള സിനിമ മേഖല ഉണ്ടാക്കിയത് തന്റെ അച്ഛൻ സുരേഷ് ഗോപിയാണെന്ന് എങ്ങും പറഞ്ഞിട്ടില്ല മകൻ മാധവ് സുരേഷ് പറയുന്നു. അങ്ങനെ പറയുന്നവർ പൊട്ടത്തരമാണ് പറയുന്നത്. ആൾക്കാർക്ക് മനസിലായില്ലെങ്കിൽ തനിക്ക് ഒന്നും ചെയ്യാനാകില്ല. ഒരാളെ കുറ്റപ്പെടുത്താൻ വേണ്ടി മാത്രം ഒരാൾ മാത്രം പറയുന്നത് കേട്ടാൽ മതിഇങ്ങനെ ഓരോന്ന് വായിച്ചു കൂട്ടാൻ മാധവ് സുരേഷ് പറയുന്നു, തന്റെ പുതിയ ചിത്രമായ കുമ്മാട്ടിക്കളിയുടെ പ്രൊമോഷൻ വേളയിലാണ് നടൻ ഈ കര്യം വെളിപ്പെടുത്തിയത്.

മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ താൻ  പറഞ്ഞ വാക്കുകൾ ക്ക് പ്രതികരണവുമായി എത്തുകയാണ് മാധവ്. സിനിമ ഇറങ്ങുന്നതിന് മുമ്പാണെങ്കിലും സിനിമ ഇറങ്ങിയ ശേഷമാണെങ്കിലും, ഇനി സിനിമ ഇല്ലെങ്കിലും ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നത് എന്നെ വേദനിപ്പിക്കാറില്ല. സമയം ഇങ്ങനെ കളയാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അവര്‍ കളഞ്ഞോട്ടെ മാധവ് പറയുന്നു.

തന്നെ പൃഥ്വിരാജുമായി താരതമ്യം ചെയ്യുന്നതിന് കുറിച്ചും നടൻ പറയുന്നുണ്ട്, ആളുകളുടെ അഭിപ്രയം അവരുടെ അഭിപ്രായമാണ്, അതിൽ പോസ്റ്റീവുണ്ടെങ്കിൽ എടുക്കും അല്ലെങ്കിൽ സെൻസുണ്ടെന്ന് തോന്നിയാൽ എടുക്കും, ഇതുപോലെ പൃഥ്വിരാജിനെ പോലൊരു നടനുമായി താരതമ്യം ചെയ്യുമ്പോള്‍ അഭിമാനമുണ്ട്. പക്ഷെ ഞാനത് പൂര്‍ണമായും ഉള്‍ക്കൊള്ളില്ല. പക്ഷെ അത് എന്റെ അഭിപ്രായമല്ല, ഓവര്‍ ആണെന്ന് വിചാരിക്കുന്നതും അവരുടെ കാഴ്ച്ചപ്പാടാണ് മാധവ് പറയുന്നു.