ഞാൻ ഇല്ലേ കൂടെ,,, ജയസൂര്യയെ ചേർത്തുപിടിച്ചുകൊണ്ടു ഭാര്യ; വിവാദങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ജയസൂര്യയുടെയും, ഭാര്യയുടെയും ചിത്രങ്ങൾ വൈറൽ 

ഹേമ കമ്മറ്റി പുറത്തുവന്നതോടെ മലയാള സിനിമയിലെ ചില താരങ്ങളുടെ പേരിൽ പീഡന പരാതിയുമായി ചില നടികൾ എത്തിയിരുന്നു, അങ്ങനെ പീഡനരോപണം ഉന്നയിച്ച നടന്മാരിൽ ഒരാളാണ് ജയസൂര്യ, ഇപ്പോൾ ജയസൂര്യയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, ഞാൻ ഇല്ലേ കൂടെ പിന്നെന്തിന് തളരണം; തോളോട് തോൾ ചേർന്ന്, കൈകൾ കോർത്ത് നടനും  ഭാര്യയും എത്തിയപ്പോൾ സത്യം ജയിക്കട്ടെയെന്ന് ആണ് ആരാധകർ കമന്റുകൾ പങ്കുവച്ചത്.

തന്റെ ഉയർച്ച, താഴ്ചകൾക്കൊപ്പം കൂടെ ഉണ്ടായിട്ടുള്ള ആളാണ് ഭാര്യ സരിത. സിനിമയിൽ അധികം അറിയപ്പെടും മുൻപേ തന്നേ ജയസൂര്യ സരിത പ്രണയം തുടങ്ങിയിരുന്നു. ആ പ്രണയും ഇപ്പോഴും ഇരുവര്‍ക്കും ഇടയിലുണ്ട്. പരസ്പരം പ്രണയിച്ചുകണ്ടേയിരിക്കുകയാണ് തങ്ങള്‍ എന്ന് ഇരുവരും പലപ്പോഴും പറയാറുമുണ്ട്.

എന്നാൽ തനിക്കെതിരായ രണ്ട് കേസുകളും കോടതിയിലായതുകൊണ്ട് വിഷയത്തിൽ പ്രതികരിക്കാനാകില്ലെന്ന് ജയസൂര്യ മുൻപ് പറഞ്ഞിരുന്നു, എങ്കിലും അധികം ഇത് മുന്നോട്ട് പോകില്ല എന്നും സത്യം തെളിയുമെന്നും നടൻ പറഞ്ഞിരുന്നു. മാധ്യമങ്ങളെ വെെകാതെ തന്നെ കാണുമെന്ന് അറിയിച്ച നടൻ എല്ലാം വഴിയെ മനസ്സിലാകുമെന്നും കൂട്ടിച്ചേർത്തു. ലൈംഗിക പീഡനക്കേസിൽ ജയസൂര്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി അടിസ്ഥാനരഹിതമാണെന്നും പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിങ് നടന്നിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു,