ഗോപി സുന്ദർ അമൃതയ്‌ക്കൊപ്പമുണ്ട്; ബാല – അമൃത വിഷയത്തിൽ അമൃതക്ക് ധൈര്യം പകർന്ന് ഗോപി സുന്ദർ

അമൃത സുരേഷിന്റെ പോസ്റ്റിന് കമന്റിട്ട് ഗോപി സുന്ദര്‍. കമന്റ്റ് ഏതായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇപ്പോൾ. കുറച്ചു ദിനസങ്ങളായി ബാലക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമൃതയും കുടുബവും മകൾ ഉൾപ്പടെ രംഗത്ത് വന്നിരുന്നു . ഒപ്പം മറുപടിയുമായി ബാലയും എത്തി .

ഇനി പ്രതികരിക്കാനില്ല എന്നായിരുന്നു ബാലയുടെ മറുപടി. ഇതിനു പിന്നാലെ അമൃത കഴിഞ്ഞ ദിവസം ഫാസ്‌ബോക്കിലൂടെ ഒരു പോസ്റ്റും പങ്കുവെച്ചു . ‘തങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യം ശക്തരെ കൂടുതൽ ശക്തരാക്കുകയായിരുന്നു ചെയ്തിരുന്നത് . പക്ഷെ മലയാളികൾ ഞങ്ങളുടെ സത്യൻ തിരിച്ചറിഞ്ഞു എന്ന് കണ്ടു തുടങ്ങിയപ്പോൾ ഉള്ള അടുത്ത നീക്കം. ദയവു ചെയ്തു ഇവിടെത്തന്നെ അവസാനിപ്പിക്കുക…’ എന്നായിരുന്നു അമൃത ബാലക്ക് മറുപടി നൽകിയത് .

ഇപ്പോൾ അമൃതയുടെ ഈ പോസ്റ്റിന് ഗോപി സുന്ദര്‍ നല്‍കിയ കമന്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിങ്ങള്‍ ഏറ്റവും മികച്ചവളും കരുത്തയുമാണ്. മുന്നോട്ട് പോവുക. ഒരു അമ്മയുടെ ശക്തി”എന്നായിരുന്നു അമൃതയുടെ പോസ്റ്റിലെ ഗോപി സുന്ദറിന്റെ കമന്റ്. അധികം വൈകാതെ ഈ കമന്റും ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ.

ബാലയുമായി പിരിഞ്ഞ ശേഷമാണ് അമൃത സുരേഷ് ഗോപി സുന്ദറുമായി അടുപ്പത്തിലാകുന്നത്. എന്നാല്‍ പക്ഷെ അധികനാള്‍ കഴിയും മുമ്പ് തന്നെ ഇരുവരും വേർ  പിരിയുകയായിരുന്നു. പക്ഷെ ഈ ബന്ധത്തിന്റെ പേരില്‍ ഇപ്പോഴും അമൃത സുരേഷും ഗോപി സുന്ദറും സോഷ്യൽ മീഡിയയിൽ സദാചാരവാദികളുടെ പഴി കേള്‍ക്കുന്നുണ്ട്. തങ്ങള്‍ പരസ്പര ധാരണയോടെ പിരിഞ്ഞതാണെന്നായിരുന്നു അമൃത സുരേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്.
അമൃതയും ഗോപിസുന്ദറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അനിയത്തി അഭിരാമിയും തുറന്നു പറഞ്ഞിരുന്നു . ഗോപി ചേട്ടൻ നല്ല വ്യക്തിയാണ് , ബാലയെക്കാൾ 100 ശതമാനം ബെറ്റർ . പക്ഷെ അവർക്കിടയിലുള്ള കെമിസ്ട്രി വർക്കായില്ല . അതിന്റെ പേരിൽ അദ്ദേഹം ഞങ്ങളെയോ കുടുംബത്തെയോ ഒരു തരത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ല, എന്നാണ് അഭിരാമി മുൻപ് പറഞ്ഞിരുന്നത് .

വിവാദങ്ങൾക്കിടയിൽ ഇപ്പോൾ ഗായിക അമൃത സുരേഷ് ഹോസ്പിറ്റലിൽ ആണെന്നാണ് വിവരം. സഹോദരി അഭിരാമി സുരേഷ് ആണ് ഈ കാര്യം തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ പങ്കുവെച്ചത്. ആശുപത്രിയിൽ നിന്നുള്ള അമൃതയുടെ ചിത്രവും അഭിരാമി പങ്കുവെച്ചിരുന്നു, എന്നാൽ അഭിരാമി ഈ പോസ്റ്റും ചിത്രവും പിൻവലിക്കുകയും ചെയ്യ്തിരുന്നു. അതുകൊണ്ടു അമൃതക്ക് എന്താണ് സംഭവിച്ചത് എന്ന ആശങ്കയിലാണ് ആരാധകർ. അഭിരമിയുടെ കുറിപ്പ് ഇങ്ങനെ … മതിയായി!  എന്റെ ചേച്ചിയെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ.. ഞാൻ നിങ്ങളെ വെറുക്കുന്നു, അവരെ ജീവിക്കാൻ അനുവദിക്കൂ