മതിയായി! എന്റെ ചേച്ചിയെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ, അഭിരാമി പങ്കുവെച്ച കുറിപ്പ് ,അമൃത സുരേഷ് ഹോസ്പിറ്റലിൽ; ആശങ്കയോടെ ആരാധകരും 

വിവാദങ്ങൾക്കിടയിൽ ഇപ്പോൾ ഗായിക അമൃത സുരേഷ് ഹോസ്പിറ്റലിൽ. സഹോദരി അഭിരാമി സുരേഷ് ആണ് ഈ കാര്യം തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ പങ്കുവെച്ചത്. ആശുപത്രിയിൽ നിന്നുള്ള അമൃതയുടെ ചിത്രവും അഭിരാമി പങ്കുവെച്ചിരുന്നു, എന്നാൽ അഭിരാമി ഈ പോസ്റ്റും ചിത്രവും പിൻവലിക്കുകയും ചെയ്യ്തിരുന്നു. അതുകൊണ്ടു അമൃതക്ക് എന്താണ് സംഭവിച്ചത് എന്ന ആശങ്കയിലാണ് ആരാധകർ. അഭിരമിയുടെ കുറിപ്പ് ഇങ്ങനെ … മതിയായി!  എന്റെ ചേച്ചിയെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ.. ഞാൻ നിങ്ങളെ വെറുക്കുന്നു, അവരെ ജീവിക്കാൻ അനുവദിക്കൂ

നിങ്ങൾക്ക് ഇപ്പോൾ സന്തോഷമായില്ലേ, എന്നായിരുന്നു അഭിരാമിയുടെ കുറിപ്പ്. ഇതോടെപ്പം കാര്‍ഡിയാക് ഐസിയുവിന് മുന്നില്‍ നിന്നുള്ള ചിത്രവും അഭിരാമി പങ്കുവച്ചിട്ടുണ്ട്.എന്നാല്‍ എന്താണ് അമൃതയ്ക്ക് സംഭവിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റും ചിത്രവും അഭിരാമി പിന്‍വലിച്ചതോടെ ആരാധകരാകെ ആശങ്കയിലാണ്. അധികം വൈകാതെ തന്നെ താരവും കുടുംബവും വ്യക്ത വരുത്തുമെന്നാണ് സോഷ്യല്‍ മീഡിയ കരുതുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ അന്തരഫലമാണ് സംഭവെന്നാണ് കരുതുന്നത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടൻ ബാലക്കെതിരെ മകൾ പാപ്പു രംഗത്ത് എത്തിയിരുന്നു. ബാല തനിക്കും തന്റെ അമ്മ അമൃതക്കും നേരെ ചെയ്യ്ത ക്രൂരകൃത്യങ്ങൾ വിളിച്ചുപറയുകയും ചെയ്യ്തു, പിന്നാലെ ബാല മറുപടിയുമായി എത്തി. ഇനി മകള്‍ക്ക് അപ്പയില്ലെന്നും മകളോട് തര്‍ക്കിക്കാനില്ലെന്നുമായിരുന്നു ബാലയുടെ പ്രതികരണം. മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ശക്തമായതോടെയാണ് അമൃത പ്രതികരണവുമായി രംഗത്തെത്തുന്നത്. ബാലയുടെ രണ്ടാം ഭാര്യ ആണ് താൻ എന്ന് അമൃത പറഞ്ഞിരുന്നു.