
മഞ്ജു വാര്യർ തനിക്ക് പ്രിയപ്പെട്ട നടിയാണെന്നും തനിക്ക് മഞ്ജുവിനോട് യാതൊരു വിരോധവും ഇല്ലയെന്ന് പറയുകാണ് സംവിധയകാൻ ശാന്തിവിള ദിനേശ്. സൂപ്പർതാരങ്ങളെക്കുറിച്ച് തുറന്ന് വിമർശിക്കാൻ സംവിധായകൻ ശാന്തിവിള ദിനേശ് പലപ്പോഴും മടിക്കാറില്ല. എന്നാൽ നടൻ ദിലീപിനെ അനുകൂലിച്ചാണ് ഇദ്ദേഹം പലപ്പോഴും സംസാരിക്കാറുള്ളത്.
ഇപ്പോൾ നടി മഞ്ജു വാര്യരെക്കുറിച്ച് പഴയ ഒരു ഓർമ്മ വിവരിക്കുകയാണ് ശാന്തിവിള ദിനേശ് . മഞ്ജു ദിലീപുമായി വേർപിരിഞ്ഞ് കോടതിയിൽ നിന്നിറങ്ങി വന്ന് കാറിൽ കയറുന്ന സമയത്ത് കണ്ണ് തുടച്ചു. എനിക്കത് കണ്ടപ്പോൾ എന്റെ അനിയത്തി കരയുന്നത് പോലെ തോന്നിയെന്നും ശാന്തിവിള ദിനേശ് പറയുന്നു. താൻ അപ്പോൾ തന്നെ മഞ്ജു വാരിയരുടെ സഹോദരൻ മധു വാര്യർക്ക് മെസേജിട്ടു. അവളിറങ്ങി നിങ്ങളുടെ വീട്ടിലേക്ക് വന്നു. ഒരിക്കലും നിങ്ങളോ അമ്മയോ അച്ഛനോ അവളെ കരയിക്കരുത് എന്നായിരുന്നു ആ മെസ്സേജ് എന്നും അപ്പോൾ തന്നെ മധു തന്നെ വിളിച്ച് കുറേ നേരം സംസാരിച്ചുവെന്നും ശാന്തിവിള പറയുന്നു.
എന്തു പറയാൻ ചേട്ടാ, എനിക്കിതിനൊന്നും മറുപടി പറയാനില്ല എന്ന് മധു വാരിയർ പറഞ്ഞുവെന്നും അത്രയും ഇഷ്ടമാണ് എനിക്ക് മഞ്ജുവിനെ. നല്ല ആക്ടറാണ് എന്നും ശാന്തിവിള പറയുന്നു. കലാ കൗമുദിയിലെ ഡിസൈനറായിരുന്ന ഭട്ടതിരിയെ കാണാൻ ഒരു ദിവസം പോയപ്പോൾ മഞ്ജുവിന്റെ ഒരു ഫോട്ടോ തനിക്ക് തന്നു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നൃത്തത്തിന് ഒന്നാം സമ്മാനം വാങ്ങിച്ച കുട്ടിയാണ്. പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. എന്തെങ്കിലും വേഷം സീരിയലുകളിൽ കൊടുക്കണേ എന്ന് പറഞ്ഞുവെന്നും പക്ഷെ, തന്റെ തിരക്ക് കൊണ്ടോ ദൗർഭാഗ്യം കൊണ്ടോ അത് നടന്നില്ല. പെട്ടെന്ന് മഞ്ജു നടിയായി സിനിമയിൽ വലിയ പ്രശസ്തയായിയെന്നും ശാന്തിവിള ദിനേശ് പറയുന്നു.

അതേസമയം നടൻ ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മഞ്ജു വാര്യർ സിനിമാ രംഗത്തേക്ക് തിരിച്ച് വരുന്നത്. ദിലീപ് മഞ്ജു വാര്യർ വിവാഹ മോചനവുമായി ബന്ധപ്പെട്ട നിരവധി ഗോസ്സിപ്പുകളാണ് ഇപ്പോഴും നിലനിൽക്കുന്നത്.
ഇന്ന് ലേഡി സൂപ്പർസ്റ്റാറായി സിനിമാ ലോകത്ത് ആഘോഷിക്കപ്പെടുകയാണ് മഞ്ജു വാര്യർ. വർഷങ്ങൾക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയ മഞ്ജു ഇപ്പോൾ തമിഴ് സിനിമയിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഇതിനോടകം രണ്ട് തമിഴ് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞ മഞ്ജു വാര്യയുടെ പുതിയ ചിത്രം ‘വേട്ടയ്യൻ’ ആണ്.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ നായികയായാണ് മഞ്ജു പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുന്നത്. സിനിമ ഒക്ടോബർ 10 ന് റിലീസ് ചെയ്യും. നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയ അസുരനും തുനിവിനും ശേഷം തമിഴിൽ മഞ്ജു വാര്യരുടെ മൂന്നാമത്തെ ചിത്രമാണിത് . രജിനികാന്തിനൊപ്പം ആദ്യമായി മഞ്ജു അഭിനയിക്കുന്ന ചിത്രമാണ് ‘വേട്ടെയാൻ’. മാത്രമല്ല തമിഴകത്ത് നിന്നും നിരവധി അവസരങ്ങളാണ് മഞ്ജു വാര്യരെ ഇപ്പോൾ തേടി വരുന്നത്. വിടുതലൈ 2, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന തമിഴ് ചിത്രങ്ങൾ. മലയാളത്തിൽ എമ്പുരാനും റിലീസ് ചെയ്യാനുണ്ട്. ഫൂട്ടേജ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.











