തനിക്ക് ആ സിനിമയുടെ രണ്ടാം ഭാഗം ചെയ്യാൻ വളരെ ആഗ്രഹമുണ്ട്, എന്നാൽ അവനെ കൈയിൽ ഒന്ന് കിട്ടേണ്ട; ടോവിനോ തോമസ് 

മലയാള സിനിമയിലെ നിരവധി കൂട്ടുകെട്ടുകൾ ഉണ്ട് അതിൽ എടുത്തുപറയേണ്ട ഒരു കൂട്ടുകെട്ടാണ് ടോവിനോ തോമസും, ബേസിൽ ജോസഫും. ഇരുവരും ഒന്നിച്ചു ചെയ്യ്ത ആദ്യ ചിത്രമായിരുന്നു ‘ഗോദ’. എന്നാൽ ടോവിനോ എന്ന നടനെ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു ബേസിൽ ജോസഫ് സംവിധാനം ചെയ്യ്ത ‘മിന്നൽ മുരളി’. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വാർത്തകൾ ഇടക്ക് എത്തിയിരുന്നു, ഇപ്പോൾ ബേസിൽ ജോസഫിന് കുറിച്ചു ടോവിനോ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

ശരിക്കും പറഞ്ഞാൽ മിന്നൽ മുരളി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ തനിക്ക് വലിയ ആഗ്രഹമുണ്ട്, എന്നാൽ ഇപ്പോൾ ബേസിൽ വലിയ തിരക്കുള്ള നടനായി മാറിയില്ലേ, അവനെ ഒന്ന് കൈയിൽ കിട്ടേണ്ട ടോവിനോ പറയുന്നു. ഒരു നടൻ എന്ന നിലയിൽ ബേസിലിന്റെ ഇനിയും നല്ല ചിത്രങ്ങൾ പുറത്തുവരാനുണ്ട്. എന്നാൽ ബേസിൽ എന്ന സംവിധായകനെ നഷ്ടപ്പെടുത്താനും കഴിയില്ല എന്നും ടോവിനോ പറയുന്നു.

അങ്ങനെയുള്ള അവനിലെ സംവിധായകനെ കൊണ്ടുവരാൻ വേണ്ടി അവനെ കൊണ്ട് സിനിമ ചെയ്യിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും, ഇപ്പോൾ ബേസിൽ ചെയ്യ്തുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ‘മരണ മാസ്സ്’ ആ ചിത്രം നിർമിക്കുന്നത് താൻ ആണെന്നും ടോവിനോ തോമസ് പറയുന്നു. അതുകഴിഞ്ഞാൽ ഒരു സിനിമ അവൻ സംവിധാനം ചെയ്യാൻ പ്ലാൻ ഉണ്ട് ടോവിനോ തോമസ് പറയുന്നു.