പ്രേക്ഷകരെ തീയറ്ററിലെത്തിക്കാനുള്ള ഉപകരണമായി തന്റെ ശരീരത്തെ ഒരിക്കലും ഉപയോഗിക്കില്ല; പ്രിയ ഭവാനി ശങ്കർ 

പ്രേക്ഷകരെ തീയറ്ററിലെത്തിക്കാനുള്ള ഉപകരണമായി തന്റെ ശരീരത്തെ ഒരിക്കലും ഉപയോഗിക്കില്ലന്ന് നടി  പ്രിയ ഭവാനി ശങ്കർ പറയുന്നു. തമിഴ് സിനിമകളിൽ പ്രേക്ഷക ശ്രെദ്ധ പിടിച്ച നടിയാണ് പ്രിയ. ഒരു നെഗറ്റീവ് കഥാപാത്രം കിട്ടിയാൽ ആ കഥപാത്രത്തെ അവതരിപ്പിക്കുക എന്നതാണ് തന്റെ ജോലി. അല്ലാതെ അതൊരു നെഗറ്റീവ് കഥാപാത്രം ആണെന്ന് വിചാരിച്ചു വിട്ടുകളയില്ല. ഒരു മോശം മെസേജ് താന്‍ റെപ്രെസെന്റ് ചെയ്തു എന്ന തോന്നല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കരിയറിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക്  ഉണ്ടാവാന്‍ പാടില്ലാ നടി പറയുന്നു.

ഒരു കഥപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഒരു മോശം കാര്യം താന്‍ വഴി പ്രേക്ഷകരിലേക്ക് എത്താന്‍ പാടില്ല. അതായത് പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാനുള്ള ഒരു ഉപകരണമായി തന്റെ ശരീരത്തെ ഒരിക്കലും ഉപയോഗിക്കില്ല എന്നാണ് താരം പറയുന്നത്. ‘ബ്ലാക്ക്’ എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ ആണ് പ്രിയ ഈ കാര്യം പറയുന്നത്.ഇതൊരു ഹൊറർ മൂവിയാണ്, ജീവിയാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്.

ഒക്ടോബർ 11  നെ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്, നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച പ്രിയ ആദ്യമായി , ‘മേയാദ മാന്‍’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്. തുടര്‍ന്ന് ‘തിരുച്ചിദ്രമ്പലം’, ‘യാനൈ’, ‘മാഫിയ’, ‘പത്ത് തല’, ‘ഇന്ത്യന്‍ 2’ എന്നി ചിത്രങ്ങളിലും അഭിനയിച്ചു.