ഇങ്ങനൊരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം! ‘അമരൻ’ എന്ന ചിത്രം എനിക്കൊരു പാഠം മാത്രമല്ല സായിപല്ലവി 

രാജ് കുമാർ പെരിയ സ്വാമി ചെയ്യുന്ന ഒരു ഹിറ്റ് ചിത്രമാണ് ‘അമരൻ ‘, ചിത്രത്തിൽ നായിക എത്തുന്നത് സായി പല്ലവിയാണ്, ഇപ്പോൾ ചിത്രത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. മേജർ മുകന്ദ വരദരാജന്റെ യാതാർത്ഥ ജീവിതമാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. ഈ ചിത്രത്തിലെ നായിക ആയ ഇന്ദു റബേക്ക വര്ഗീസ് ആയിട്ടാണ് സായി എത്തുന്നത്. റിയലായ ഒരാളെ അവതരിപ്പിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് സായിപല്ലവി പറഞ്ഞു.

ഒരു കഥപാത്രം എന്ന നിലയിൽ ഇന്ദുവിന്റെ കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്, താൻ ഒരിക്കലും നരേഷൻ ചോദിക്കാറില്ല സാധാരണ സ്ക്രിപ്റ്റ് മാത്രമേവായിക്കാറുള്ളൂ, എന്നാൽ ഇതിന്റെ കഥ വായിച്ചപ്പോൾ ഒരുപാട് സംശയം തോന്നി, ഈ കഥാപാത്രം തനിക്ക് ചെയ്യാൻ കഴയുമോ എന്ന്. ഇന്ദുവിന് വേണ്ടി ഞാൻ എങ്ങെനയാണ് മാറേണ്ടത് എന്ന് സംവിധയകനോട് തന്നെ താൻ ചോദിച്ചു.

ഒരു അഭിനേതാവ് എന്ന നിലയിൽ ഈ കഥാപാത്രം ചെയ്യാൻ ഞാൻ അനുഗ്രഹപ്പട്ടവൾ തന്നെയാണ്,അമരൻ സിനിമ എനിക്കൊരു പാഠം മാത്രമല്ല, ഒരു കഥയെ  എങ്ങനെ അപ്പ്രോച്ച് ചെയ്യണമെന്ന് മനസിലാക്കി തന്ന സിനിമ കൂടിയാണ്. ഈ സിനിമ കാണുമ്പൊൾ പ്രേക്ഷകർക്ക് ഒരുപാട് ചോദ്യങ്ങൾ ഉയരും. ആ സംശയങ്ങൾ എനിക്ക് ഇന്ദുവിന് കാണുമ്പോൾ ചോദിക്കണമെന്ന് തോന്നിയതാണ്. സായി പല്ലവി പറയുന്നു.